ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു

By Web TeamFirst Published Apr 1, 2021, 6:52 AM IST
Highlights

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കും. 

കൊച്ചി: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓർമ്മ പുതുക്കലാണ് ക്രൈസ്തവർക്ക് പെസഹ.  ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കും. പ്രത്യേക പ്രാര്‍ത്ഥനകളും. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിൻ്റെയും കൊറോണയുടെയും കാലത്ത് പരസ്പര സഹകരണത്തിന്റെയും ഐക്യത്തിന്റെയും ശുശ്രൂഷകളാണ് നാം പങ്കുവയ്ക്കേണ്ടതെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മറ്റുളളവർക്ക് സഹായ സഹകരണങ്ങൾ എത്തിക്കാൻ പരിശ്രമിക്കണമെന്നും ആലഞ്ചേരി പെസഹ സന്ദേശത്തില്‍ പറഞ്ഞു. 

 

click me!