രാംലീല മൈതാനിയിലെ ഇന്ത്യാസഖ്യ റാലി; ഡൽഹിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും, സർക്കാർ തടസ്സം സൃഷ്ടിക്കുന്നെന്ന് പ്രതിപക്ഷം

Published : Oct 29, 2026, 08:28 AM IST
india alliance rally at ramlila maidan on november 1

Synopsis

രാജ്യ തലസ്ഥാനത്തെ രാംലീലാ മൈതാനിയിൽ നവംബർ ഒന്നിന് നടക്കാനിരിക്കുന്ന ഇന്ത്യാസഖ്യത്തിന്‍റെ കൂറ്റൻ റാലിക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡൽഹി പൊലീസും സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി.

ഡൽഹി: രാജ്യ തലസ്ഥാനത്തെ രാംലീലാ മൈതാനിയിൽ നവംബർ ഒന്നിന് നടക്കാനിരിക്കുന്ന ഇന്ത്യാസഖ്യത്തിന്‍റെ കൂറ്റൻ റാലിക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡൽഹി പൊലീസും സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ഡൽഹി പൊലീസിലെ 3,000-ത്തോളം ഉദ്യോഗസ്ഥരെയും അർധസൈനിക വിഭാഗങ്ങളെയും പ്രദേശത്ത് വിന്യസിക്കും. നിരീക്ഷണത്തിനായി 150-ലേറെ എഐ അധിഷ്ഠിത സിസിടിവി ക്യാമറകളും താൽക്കാലിക കൺട്രോൾ റൂമുകളും സ്ഥാപിച്ചിട്ടുണ്ട്.

സുരക്ഷാ സന്നാഹങ്ങൾ എളുപ്പത്തിലാക്കുന്നതിനായി മൈതാനവും പരിസരവും 8 റീജിയണുകളായും 14 സോണുകളായും തിരിച്ചു. വൈകുന്നേരം 5 മണിക്ക് മുൻപ് റാലി അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞു പോകണമെന്ന് ഡൽഹി പൊലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. മൈതാനത്ത് രാത്രി തങ്ങാനോ മറ്റ് കേന്ദ്രങ്ങളിലേക്ക് മാർച്ചായി നീങ്ങാനോ അനുമതിയില്ല. റാലിയിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രവർത്തകർ എത്തുന്നതിനായി പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് കോൺഗ്രസ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ പ്രവർത്തകർ ഡൽഹിയിലേക്ക് എത്താതിരിക്കാൻ കേന്ദ്ര സർക്കാർ വഴിതടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. പ്രവർത്തകർ നിശ്ചിത സമയത്തിന് ശേഷവും പിരിഞ്ഞുപോയില്ലെങ്കിൽ അർദ്ധസൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് ഒഴിപ്പിക്കാനടക്കമുള്ള നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സുരക്ഷയ്ക്കായി പ്രത്യേക എക്സിറ്റ് റൂട്ടുകളും ക്രമീകരിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; 'താനാണ് കെപിസിസി അധ്യക്ഷനാകാൻ പൂർണ്ണമായും യോഗ്യൻ'
കന്നുകാലികളെ വെടിവച്ചു കൊല്ലും, ഇറച്ചി കടത്തും; ക്രമിനൽ സംഘത്തിലെ പ്രതി പിടിയിൽ