ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ സർക്കാരിന്‍റെ കരുതൽ; ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്‍റെ മകള്‍ക്ക്‌ ജോലി, ഇളയ മകൾക്ക് പഠനസഹായം

Published : Oct 29, 2026, 08:10 AM IST
nenmara sudhakaran daughters

Synopsis

2025 ജനുവരിയിൽ നടന്ന നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇരയായ സുധാകരന്റെ മകൾക്ക് സർക്കാർ ജോലി നൽകാനും ഇളയ മകളുടെ പഠനത്തിന് ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു. പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ച കേസിന്റെ നാൾവഴികൾ ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: പാലക്കാട് നെന്മാറയില്‍ 2025 ജനുവരി 27ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്‍റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും. ഇന്നലെത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇവരുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയ്ക്ക് പിന്നാലെ സഹായം നൽകുമെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. കേരളത്തെ നടുക്കിയ ഇരട്ടക്കൊലയാണ് 2025 ജനുവരി 27ന് നെന്മാറയിൽ നടന്നത്.

കേസിന്‍റെ നാള്‍വഴികള്‍

ജനുവരി 27 ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുന്നു. പ്രതിക്കായി രണ്ടു ദിനം നീണ്ട തിരച്ചിൽ- രാത്രിയും പകലും കൊലപാതകം നടന്ന വീടിനോട് ചേ൪ന്ന മലയിടുക്കിൽ പൊലീസും നാട്ടുകാരും ചേ൪ന്നായിരുന്നു തിരച്ചിൽ

28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു

ഫെബ്രുവരി 5- സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിലും തെളിവെടുപ്പ്

ഫെബ്രുവരി 18- പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി, 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദായത്. 2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്.

മാ൪ച്ച് 3- കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.

മാർച്ച് 25 കുറ്റപത്രം സമ൪പ്പിച്ചു

2026 ജൂലൈയിൽ ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ചാണ് വധശിക്ഷ വിധിച്ചത്. ഇരകളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ഉത്തരവിട്ടിട്ടിരുന്നു.

480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളും മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ഉള്‍പ്പെട്ടിരുന്നു. ഫെബ്രു 23 മുതൽ മെയ് 6 വരെ വിചാരണ നടന്നു. 132 സാക്ഷികളിൽ 4 പേര്‍ കൂറുമാറുകയും ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളർമതി, സമരം തുടരുമെന്ന് പ്രഖ്യാപനം
ചൈനയിൽ നിന്ന് എൻജിനിയേർഡ് ബിൽഡിങ് ബോർഡുകൾ, വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്തു