ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തിൽ ബീജിംഗിൽ നയതന്ത്രതലച‍ര്‍ച്ച

Published : Feb 22, 2023, 09:55 PM IST
ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തിൽ ബീജിംഗിൽ  നയതന്ത്രതലച‍ര്‍ച്ച

Synopsis

യഥാർത്ഥ നിയന്ത്രണ രേഖയിലെ സൈനിക പിൻമാറ്റത്തെ കുറിച്ച് ബീജിങിൽ വച്ചാണ് ഇരു രാജ്യങ്ങളിലെയും അതി‍ർത്തിവിഷയങ്ങൾക്കായുള്ള നയതന്ത്രതസംഘം ചർച്ച നടത്തിയത്.

ബീജിങ്: അതിർത്തി വിഷയത്തിൽ ഇന്ത്യ-ചൈന ചർച്ച. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരാണ് അതിർത്തിയിലെ സാഹചര്യം ചർച്ച ചെയ്തത്. ചൈന വിഷയത്തിൽ ഭരണപക്ഷ  പ്രതിപക്ഷ ഏറ്റുമുട്ടൽ നടക്കുന്നതിനിടെയാണ് ചൈനീസ് തലസ്ഥാനമായ ബീജിംങിൽ ഇരുരാജ്യങ്ങളിലേയും ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയത്. 

യഥാർത്ഥ നിയന്ത്രണ രേഖയിലെ സൈനിക പിൻമാറ്റത്തെ കുറിച്ച് ബീജിങിൽ വച്ചാണ് ഇരു രാജ്യങ്ങളിലെയും അതി‍ർത്തിവിഷയങ്ങൾക്കായുള്ള നയതന്ത്രതസംഘം ചർച്ച നടത്തിയത്. അതിർത്തി വിഷയത്തിൽ  ഇത് ഇരുപത്തിയാറാം തവണയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ച‍ർ‍ച്ച നടക്കുന്നത്. കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലയിലെ സൈനിക പിൻമാറ്റം അടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായി.  പതിനാലാമത് നയതന്ത്ര ചർച്ചക്ക് ശേഷം ഇത് ആദ്യമായാണ് അതിർത്തി വിഷയങ്ങൾക്കായുള്ള  നയതന്ത്ര സംഘം നേരിട്ട് ചർച്ച നടത്തുന്നത്. 

കൊവിഡ് കാലത്ത് ഓൺലൈനായും അതിർത്തി പിൻമാറ്റത്തെ കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു അവസാന ചർച്ച. സംഘർഷ സാഹചര്യത്തിൽ അൻപതിനായിരത്തിൽ അധികം സൈനീകരെയാണ് ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്നത്. 

ഭരണപക്ഷ പ്രതിപക്ഷ ഏറ്റുമുട്ടൽ ചൈനയിലെ അതിർത്തി വിഷയത്തിൽ നടക്കുന്പോഴാണ് പുതിയ കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിൻറെ കഴിഞ്ഞ ദിവസത്തെ വിമർശനത്തിന് ശേഷം ഇന്ന് മന്ത്രിക്കെതിരെ കോൺഗ്രസ് വലിയ വിമർശനം ഉന്നയിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിൻറെ രണ്ടാംഘട്ടം മാർച്ച്13 നും തുടങ്ങുന്പോൾ ചൈന വിഷയം പ്രതിപക്ഷം വീണ്ടും ഉയർത്താൻ ഇടയുണ്ട്. കോൺഗ്രസ് പ്ലീനറിയിലും വിഷയം ചർച്ചയാകും

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം