'ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം വേണം'; ആവശ്യം ആവർത്തിച്ച് ഇന്ത്യ

Published : May 04, 2023, 09:42 PM ISTUpdated : May 04, 2023, 10:01 PM IST
'ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം വേണം'; ആവശ്യം ആവർത്തിച്ച് ഇന്ത്യ

Synopsis

ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിന് മുൻപാണ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടാൻ പ്രശ്ന പരിഹാരം അനിവാര്യമാണെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ദില്ലി: ചൈനയുമായുള്ള അതിര്‍ത്തിയില്‍ സ്ഥിരമായി സമാധാനം പുലരണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഇന്ത്യ. ഷാങഹായ് സഹകരണ സംഘടനയോഗത്തിന് മുന്‍പ് നടന്ന ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയിലാണ് ആവശ്യം ഉയര്‍ന്നത്. 

ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻഗാങുമായി നടന്ന കൂടിക്കാഴ്ചയില്‍, ഉഭകകക്ഷി ബന്ധം മെച്ചപ്പെടാന്‍ പ്രശ്നപരിഹാരം അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍ വ്യക്തമാക്കി. റഷ്യന്‍ വിദേശകാര്യമന്ത്രിയുമായും എസ് ജയ് ശങ്കര്‍ ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിനുള്ള നിര്‍ദ്ദേശം കൂടിക്കാഴ്ചയിലുയര്‍ന്നു. എസ് സി ഒ യോഗത്തില്‍ പങ്കെടുക്കാന്‍ പാക് വിദേശകാകര്യമന്ത്രി ബിലാവല്‍ ഭൂട്ടോയും ഗോവയിലെത്തിയിട്ടുണ്ട്.  ഇന്ത്യ പാക് ചര്‍ച്ച നടക്കുമോയെന്നതില്‍ ഇനിയും സ്ഥിരീകരണമില്ല.

Also Read: മോദിയുടെ വരവോടെ ചിത്രം മാറി? കര്‍ണാടകയില്‍ ബിജെപി കേവല ഭൂരിപക്ഷത്തിന് അടുത്തെന്ന് അഭിപ്രായ സര്‍വ്വേ

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ