തീരുവ തര്‍ക്കം; 25 ശതമാനം അധിക തീരുവ പിന്‍വലിക്കണമെന്ന് ഇന്ത്യ, ചര്‍ച്ച വൈകാതെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

Published : Aug 29, 2025, 07:00 AM IST
trump modi india us

Synopsis

തീരുവ തർക്കത്തിൽ യുഎസുമായി ഇന്ത്യ വൈകാതെ ചർച്ച നടത്താന്‍ സാധ്യതയുണ്ടെന്ന് ഉന്നതവൃത്തങ്ങൾ

ദില്ലി: തീരുവ തർക്കത്തിൽ യുഎസുമായി ഇന്ത്യ വൈകാതെ ചർച്ച നടത്താന്‍ സാധ്യതയുണ്ടെന്ന് ഉന്നതവൃത്തങ്ങൾ. 25 ശതമാനം അധിക തീരുവ ആദ്യം പിൻവലിക്കണം എന്ന് ഇന്ത്യ നിബന്ധന വച്ചു. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനു ശേഷം സ്ഥിതി വിശദമായി വിലയിരുത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അമേരിക്കയുമായുള്ള തീരുവ തർക്കം മുറുകുന്നതിനിടെ രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയിരിക്കുകയാണ്. സന്ദര്‍ശനത്തില്‍ തീരുവ വിഷയവും ചര്‍ച്ചയായേക്കും

ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഇന്ന് മോദി പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്ക അധികം തീരുവ പ്രഖ്യാപിച്ചതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സാധ്യത. ചൈനക്കും ഇന്ത്യയ്ക്കും ഇടയിൽ ബന്ധം ശക്തമാകുന്നത് ക്വാഡ് കൂട്ടായ്മയെ ബാധിക്കില്ലെന്ന് നരേന്ദ്ര മോദി അറിയിക്കും. ജപ്പാനിലെ വ്യവസായികളുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. നാളെ നരേന്ദ്ര മോദി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനയിലേക്ക് പോകും.

 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി