സമുദ്രാതിര്‍ത്തി ലംഘിച്ച് ശ്രീലങ്കന്‍ ബോട്ട്; ആറംഗ സംഘവും കസ്റ്റഡിയില്‍

By Web TeamFirst Published Oct 4, 2019, 5:22 PM IST
Highlights

കോസ്റ്റ് ഗാര്‍ഡിന്‍റെ ഐസിജിസ് സമാര്‍ എന്ന ഷിപ്പാണ് ശ്രീലങ്കന്‍ ബോട്ട് സമുദ്രാതിര്‍ത്തി ലംഘിച്ചതായി കണ്ടെത്തിയത്. എക്സ്ക്ലൂസീവ് ഇക്കോണമിക് സോണിലാണ് ബോട്ട് കണ്ടെത്തിയത്. മോശം കാലാവസ്ഥയില്‍ കുടുങ്ങിയ ബോട്ട് ഷിപ്പ് രക്ഷിക്കുകയായിരുന്നു

കൊച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ച ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടായ  സമാദി-07നാണ് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ആറംഗ സംഘവും ബോട്ടില്‍ ഉണ്ടായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്‍റെ ഐസിജിസ് സമാര്‍ എന്ന ഷിപ്പാണ് ശ്രീലങ്കന്‍ ബോട്ട് സമുദ്രാതിര്‍ത്തി ലംഘിച്ചതായി കണ്ടെത്തിയത്.

എക്സ്ക്ലൂസീവ് ഇക്കോണമിക് സോണിലാണ് ബോട്ട് കണ്ടെത്തിയത്. മോശം കാലാവസ്ഥയില്‍ കുടുങ്ങിയ ബോട്ട് ഷിപ്പ് രക്ഷിക്കുകയായിരുന്നു. 600 കിലോ മത്സ്യം ബോട്ടിലുണ്ടായിരുന്നു. കൊച്ചി ഹാര്‍ബറിലേക്ക് ബോട്ട് എത്തിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ സംയുക്തമായി ചോദ്യം ചെയ്യും. ഇതിന് ശേഷം ഇവരെ കോസ്റ്റല്‍ പൊലീസിന് കൈമാറും. 

 

click me!