സുഡാനിലെ രക്ഷാദൗത്യം; വ്യോമസേനയും നാവികസേനയും സജ്ജം, സ്ഥിതി നിരീക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

Published : Apr 23, 2023, 07:43 PM ISTUpdated : Apr 23, 2023, 07:49 PM IST
സുഡാനിലെ രക്ഷാദൗത്യം; വ്യോമസേനയും നാവികസേനയും സജ്ജം, സ്ഥിതി നിരീക്ഷിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

Synopsis

നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എൻ എസ് സുമേധ രക്ഷാദൗത്യത്തിനായി പോര്‍ട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിൽ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ദില്ലി: സൈനിക വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടരുന്ന സുഡാനിലെ രക്ഷാദൗത്യത്തിന് വ്യോമസേനയും നാവികസേനയും സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം. നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എൻ എസ് സുമേധ രക്ഷാദൗത്യത്തിനായി പോര്‍ട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിൽ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

തൽക്കാലം സ്ഥിതി നിരീക്ഷിക്കുകയാണെന്നും സുഡാനിലെ സങ്കീർണമായ സാഹചര്യം മാറുന്നത് അനുസരിച്ചാകും രക്ഷൗദൗത്യം തുടങ്ങുകയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുഡാൻ അധികൃതരുമായും ഐക്യരാഷ്ട്രസഭ, സൗദി, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായും വിദേശകാര്യമന്ത്രാലയവും എംബസിയും ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇന്നലെ സൗദി സുഡാനില്‍ നടത്തിയ രക്ഷാദൗത്യത്തില്‍ മൂന്ന് ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. മൂവായിരത്തോളം ഇന്ത്യക്കാർ ആഭ്യന്തരയുദ്ധം സുഡാനില്‍ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്.

അതേസമയം, സുഡാണിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കുകയാണ് ലോക രാജ്യങ്ങൾ. നയതന്ത്ര ഉദ്യോഗസ്ഥരേയും കുടുംബങ്ങളേയും ഒഴിപ്പിച്ചതായി ബ്രിട്ടൺ വ്യക്തമാക്കി. അമേരിക്കയും അവരുടെ പൗരന്മാരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രക്ഷാ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. സുഡാനുമായുള്ള നയതന്ത്ര ബന്ധവും സുഡാണിവെ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിയതായി കാനഡ വ്യക്തമാക്കി. 

Also Read : സുഡാൻ: വിദേശികളെയും ഒഴിപ്പിക്കാൻ ഇന്ത്യൻ സൈന്യം; സൗദിയും അമേരിക്കയും സഹായിക്കുമെന്ന് പ്രതീക്ഷ

സുഡാണിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യം വിടുന്നതിനും സുരക്ഷിത സ്ഥാനം കണ്ടെത്തുന്നതിനും സൗകര്യം ഒരുക്കുമെന്നും ആർ എസ് എഫ് മേധാവി മുഹമ്മദ് ഹംമ്ദാൻ ദാഗ്ലോ വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ പ്രതിനിധിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം. രാജ്യത്തെ പൗരന്മാർക്ക് സുരക്ഷിത സ്ഥാനം വിടുന്നതിനും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കുന്നതിനും സൗകര്യം ഒരുക്കുമെന്നും ദാഗ്ലോ വ്യക്തമാക്കി. 

Also Read : സുഡാന്‍ സംഘര്‍ഷം; ഇന്ത്യക്കാരടക്കം 157 പേര്‍ ജിദ്ദയില്‍, സൗദി രക്ഷപ്പെടുത്തിയത് കപ്പല്‍ മാര്‍ഗം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തൽ ചര്‍ച്ചയാക്കി രാഷ്ട്രീയ കേരളം; ഫണ്ട് തിരിമറി ആരോപണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് വിഡി സതീശൻ
'ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ'; വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ