'സസ്പെൻഷൻ പരമ്പര അപഹാസ്യം, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ', ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ

Published : Jun 21, 2022, 05:38 PM IST
'സസ്പെൻഷൻ പരമ്പര അപഹാസ്യം, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ', ആരോഗ്യമന്ത്രിക്കെതിരെ ഐഎംഎ

Synopsis

ശാസ്ത്രക്രിയകളിലെ സങ്കീർണതകളെ കുറിച്ച് ബോധ്യമില്ലാത്ത നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചതെന്നും മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: അവയവ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ട‍ര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തതിനെതിരെ ഐഎംഎ. സസ്പെൻഷൻ പരമ്പര അപഹാസ്യമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തി. ശാസ്ത്രക്രിയകളിലെ സങ്കീർണതകളെ കുറിച്ച് ബോധ്യമില്ലാത്ത നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചതെന്നും മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടികളിൽ നിന്നും ആരോഗ്യമന്ത്രി പിന്തിരിയണമെന്നും ഐഎം.എ ആവശ്യപ്പെട്ടു. 

ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റീവ് തലത്തിലെ ഏകോപനത്തിലെ വീഴ്ചകളിലേക്ക് പരിശോധന നീളാതെ, രണ്ട് മുതിർന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിൽ മെഡിക്കൽ കോളേജധ്യാപകരുടെ സംഘടന പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഡോക്ടർമാർ സ്ഥത്തുണ്ടായിരുന്നുവെന്നും, ഇല്ലെങ്കിൽ ക്രിമിനൽ കേസെടുക്കട്ടെയെന്നുമാണ് വെല്ലുവിളി. 

രോഗി മരിച്ചതിലെ സസ്പെൻഷൻ; ഡോക്ടർമാരെ ബലിയാടാക്കുന്നു

അതിനിടെ, തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച വ്യക്തമാക്കി ആംബുലൻസ് സഹായി അരുൺദേവ് രംഗത്തെത്തി.  കൊച്ചിയിൽ നിന്നും വൃക്കയുമായി ആംബുലൻസെത്തുമ്പോൾ സെക്യൂരിറ്റി പോലും വിവരമറിഞ്ഞിരുന്നില്ലെന്നും, ഇതിനാലാണ് വൃക്കയടങ്ങിയ പെട്ടി തങ്ങൾ എടുത്തതെന്നും അരുൺദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  അടിയന്തിരഘട്ടത്തിലെത്തിക്കുന്ന വൃക്ക കൈകാര്യം ചെയ്യുന്നതിൽ ആശുപത്രി മാനേജ്മെന്റ് തലത്തിലുണ്ടായ വീഴ്ച്ചകളിലേക്കാണ് പുതിയ വിവരങ്ങൾ വിരൽ ചൂണ്ടുന്നത്. മറ്റാരുമില്ലാത്തതിനാലും, ഒപ്പം വന്ന ഡോക്ടർമാർ അവശരായതിനാലും സ്വന്തം നിലയ്ക്ക് അവയവം ഉൾപ്പെട്ട പെട്ടിയെടുത്തുവെന്നാണ് ആംബുലൻസ് ഏകോപനം നടത്തിയ അരുൺദേവിന്റെ വാക്കുകൾ. സർക്കാരിപ്പോഴും ഇതിനെ ദുരൂഹതയുടെ നിഴലിൽ നിർത്തുകയാണ്.   ഡോക്ടർമാർക്കെതിരായ നടപടിയിൽ മാറ്റവുമില്ല.  ചികിത്സാപ്പിഴവാണെന്ന് വിവരമില്ലെന്നിരിക്കെ, ഏകോപനത്തിലെ പാളിച്ചകൾക്ക് വകുപ്പ് മേധാവികൾക്കെതിരെയല്ലാതെ ആർക്കെതിരെ നടപടിയെന്നാണ് ചോദ്യം.


 

PREV
Read more Articles on
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും