'പ്രവർത്തകർക്കൊപ്പം' സോണിയ ഉപദേശിച്ചു;രാഹുൽ നിലപാടെടുത്തു, മുതിർന്നനേതാക്കളുടെ നിസഹകരണത്തിൽ എഐസിസിക്ക് അതൃപ്തി

By Web TeamFirst Published Jun 8, 2021, 5:31 PM IST
Highlights

തീരുമാനമെടുക്കുന്നത് പ്രവർത്തകരുടെ പൊതു വികാരം കണക്കിലെടുത്താവണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി നിർദ്ദേശിച്ചിരുന്നു.  തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന  നേതാക്കൾ നിസ്സഹകരിച്ചതിൽ എഐസിസിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.

ദില്ലി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കെത്താൻ കെ സുധാകരന് ​ഗുണകരമായത് രാഹുൽ ​ഗാന്ധിയുടെ നിലപാടെന്ന് സൂചന. ഗ്രൂപ്പുകളുടെ അമർഷം കണക്കിലെടുക്കേണ്ടെന്ന് രാഹുൽ ഗാന്ധി നിലപാടെടുക്കുകയായിരുന്നു. എഐസിസിയെ ധിക്കരിച്ചുള്ള സമ്മർദ്ദം കണക്കിലെടുക്കേണ്ടെന്ന് രാഹുൽ നിലപാടെടുക്കുകയായിരുന്നു. 

തീരുമാനമെടുക്കുന്നത് പ്രവർത്തകരുടെ പൊതു വികാരം കണക്കിലെടുത്താവണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി നിർദ്ദേശിച്ചിരുന്നു.  തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന  നേതാക്കൾ നിസ്സഹകരിച്ചതിൽ എഐസിസിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. കേരളത്തിലെ കോൺ​ഗ്രസിനുള്ളിൽ കെപിസിസി പ്രസിഡന്റ് പദവി സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രഖ്യാപനം ഒരാഴ്ച നീട്ടിയത്. 

കേരളത്തിൽ കോൺഗ്രസിന് മാറ്റത്തിൻ്റെ സമയമാണ് ഇതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അദ്ദേഹം സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ചു. കെപി സി സി പ്രസിഡൻ്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു, സുധാകരന് ആശംസകൾ എന്ന് രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. 

ഹൈക്കമാന്റ് തീരുമാനം അം​ഗീകരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. താൻ ഒരു പേരും ഹൈക്കമാൻഡിനോട് പറഞ്ഞില്ല. ഗ്രൂപ്പടിസ്ഥാനത്തിലല്ല കാര്യങ്ങൾ തീരുമാനിച്ചത്. കോൺഗ്രസിനും യുഡിഎനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കെ പി സി സി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ സുധാകരന് ഹാർദ്ദമായ അഭിനന്ദനങ്ങളെന്ന് വി എം സുധീരൻ പറഞ്ഞു. ഗ്രൂപ്പുകൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി പാർട്ടി താല്പര്യവും ജനതാല്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ സുധാകരന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. .
 

Read Also: ഇനി കെ.എസ് നയിക്കും: കെ.സുധാകരൻ കെപിസിസി അധ്യക്ഷൻ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!