Attappadi : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചത് മെഡിക്കൽ കോളേജിൽ

Published : Nov 24, 2021, 07:09 PM ISTUpdated : Nov 24, 2021, 07:10 PM IST
Attappadi : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചത് മെഡിക്കൽ കോളേജിൽ

Synopsis

അട്ടപ്പാടിയിൽ ഈ ആഴ്ച്ചത്തെ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. ഈ വർഷം ഇതുവരെ ഒൻപത് നവജാത ശിശുക്കളാണ് മരിച്ചത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. അട്ടപ്പാടി തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. അട്ടപ്പാടിയിൽ ഈ ആഴ്ച്ചത്തെ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. ഈ വർഷം ഇതുവരെ ഒൻപത് നവജാത ശിശുക്കളാണ് മരിച്ചത്. 

ഈയാഴ്ച ഇതിന് മുൻപ് മരിച്ച നവജാത ശിശുവിന്റെ അമ്മ ഇന്ന് രാവിലെ മരിച്ചിരുന്നു. അട്ടപ്പാടി കുറവൻ കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസിയാണ് മരിച്ചത്. അരിവാൾ രോഗ ബാധിതയായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇവരുടെ നവജാത ശിശു തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. പ്രസവത്തോടെ തുളസിയെയും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അബോധാവസ്ഥയിലായ യുവതി ഇന്ന് രാവിലെ ഏഴിനാണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരീക്ഷയെഴുതാന്‍ രാവിലെ യൂണിഫോമിൽ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി, വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക
ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഈശ്വ‍ർ; 'സത്യങ്ങൾ നാളെ വിളിച്ചു പറയും, മെൻസ് കമ്മീഷൻ വിഷയത്തിൽ ജയിക്കും'