
തിരുവനന്തപുരം: പകർച്ചവ്യാധികൾ ഉയർത്തുന്ന ഭീഷണി മറികടക്കാൻ പകർച്ചവ്യാധി പ്രതിരോധ കലണ്ടറുമായി ആരോഗ്യവകുപ്പ്. ഓരോ മാസവും കേരളത്തിൽ പ്രസക്തമായ രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, പകരുന്ന വിധം, വ്യക്തികളും സമൂഹവും ചെയ്യേണ്ട കാര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആദ്യമായാണ് പകർച്ചവ്യാധി കലണ്ടർ തയ്യാറാക്കുന്നത്. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയിലെ വിദഗ്ദ്ധരാണ് കലണ്ടർ തയ്യാറാക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ തങ്ങളുടെ പ്രദേശത്തെ വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam