അടിവയറ്റിൽ ചവിട്ടി, കൊല്ലുമെന്ന് ഭീഷണി; യൂട്യൂബർ ഖാദർ കരിപ്പൊടിയും സംഘവും പ്രവാസി യുവാവിനെ മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Published : Jul 02, 2026, 07:07 PM IST
Khader Karippody

Synopsis

യൂട്യൂബർ ഖാദർ കരിപ്പൊടി പ്രവാസിയായ അബ്ദുൽ അഹദിനെ മർദ്ദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. അബ്ദുൽ അഹദിന്‍റെ അടിവയറ്റിൽ ചവിട്ടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കാസർകോട്: പ്രവാസിയായ അബ്ദുൽ അഹദിനെ യൂട്യൂബർ ഖാദർ കരിപ്പൊടി മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അടിവയറ്റിൽ ചവിട്ടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാസർകോട് അണങ്കൂരിൽ വെച്ചാണ് ഇയാളും കൂട്ടാളികളും അബ്ദുൽ അഹദിനെ മർദിച്ചത്. ഖാദർ കരിപ്പൊടി തനിക്കെതിരെ നടത്തിയത് ക്വട്ടേഷൻ ആക്രമണമെന്ന് അഹദ് പറഞ്ഞു. തൻ്റെ വ്യാപാര ഇടപാടുകാരനുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാട് ചോദിക്കാൻ എന്ന് പറഞ്ഞ് വിളിച്ച് തർക്കിക്കുകയും മർദിക്കുകയുമായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളത് കൊണ്ടെന്ന് സംശയമുണ്ടെനും അബ്‌ദുൽ അഹദ് പറഞ്ഞു.

ഉദുമ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ രംഗത്ത്. ഖാദർ കരിപ്പൊടി തനിക്കെതിരെ നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത ക്വട്ടേഷൻ ആക്രമണമാണെന്ന് മർദനമേറ്റ അബ്ദുൾ അഹദ് ആരോപിച്ചു. പണമിടപാടിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയത്. എന്നാൽ യാതൊരുവിധ പ്രകോപനവുമില്ലാതെ ഖാദറും കൂടെയുണ്ടായിരുന്ന രണ്ട് പേരും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തത് ഖാദറിന്റെ ഉന്നത സ്വാധീനം മൂലമാണെന്ന് സംശയിക്കുന്നതായും അഹദ് പറഞ്ഞു. ഇതിനുപുറമെ, ഇൻഫ്ലുവൻസർ എന്ന നിലയിലുള്ള തന്റെ സൈബർ സ്വാധീനം ഉപയോഗിച്ച് ഖാദർ കരിപ്പൊടി തന്നെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അബ്ദുൾ അഹദ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; `ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണം'
കര്‍ണാടക മോഡല്‍ കേരളത്തിലും! മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു; 23 വയസ് നിർബന്ധമാക്കും