'ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം'; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്രമന്ത്രി

Published : Dec 16, 2023, 07:24 PM IST
'ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം'; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്രമന്ത്രി

Synopsis

തെലങ്കാന ബിജെപി പ്രസിഡന്റാണ് സാംസ്കാരിക - ടൂറിസം വകുപ്പ് മന്ത്രിയായ കിഷൻ റെഡ്ഡി.

തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹ​രിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വർഷത്തില് 15 ലക്ഷത്തോളം ഭക്തർ തെലങ്കാന ആന്ധ്രപ്രദേശ് എന്നിവിടങ്ങളില് നിന്നും വരുന്നവരാണ്, അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. തെലങ്കാന ബിജെപി പ്രസിഡന്റാണ് സാംസ്കാരിക - ടൂറിസം വകുപ്പ് മന്ത്രിയായ കിഷൻ റെഡ്ഡി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ