
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ആരോപണവിധേയനായ കെടി ജലീലിന്റെ രാജിയിലേക്ക് എത്തിച്ച ലോകായുക്ത വിധിയെ തളളി ഐഎൻഎൽ. ലോകായുക്ത ജലീലിന്റെ കേസിൽ ഗൂഢാലോചന നടത്തിയെന്നും ജസ്റ്റിസ് സിറിയക് ജോസഫ് നീതി നടപ്പിലാക്കുന്ന ആളല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ചർച്ചക്കിടെ ഐഎൻഎൽ നേതാവ് എൻകെ അബ്ദുൾ അസീസ് ആരോപിച്ചു. ഒരു ചെറുവിഭാഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്ന നിലപാടുണ്ടായെന്നും അഭയകേസിലെ സിറിയക് ജോസഫിന്റെ ഇടപെടൽ ഇതിന് തെളിവാണെന്നും പറഞ്ഞ അബ്ദുൾ അസീസ് സ്വന്തം മതത്തിലെ ചിലരുടെ താൽപ്പര്യത്തിനായി സിറിയക് ജോസഫ് പ്രവർത്തിക്കുകയായിരുന്നുവെന്നും ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam