Latest Videos

വീട് വെയ്ക്കാൻ പലിശ രഹിത വായ്പ, മന്ത്രിയുടെ പേരിൽ പാർട്ടി ഭാരവാഹികൾ പണം തട്ടിയതായി പരാതി; കേസെടുത്തു

By Web TeamFirst Published Aug 18, 2023, 8:57 AM IST
Highlights

ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീക്ക് ബക്കര്‍ ഉള്‍പ്പടെയുള്ളവരാണ് സൊസൈറ്റി ഭാരവാഹികള്‍. പലിശരഹിത ഭവന പദ്ധതിക്കായി 10 പേരില്‍ നിന്ന് 25 ലക്ഷമാണ് തട്ടിയത്.

തൃശൂർ : മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ഐ.എൻ.എൽ ഭാരവാഹികൾ പണം തട്ടിയതായി പരാതി. തൃശൂർ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐഎന്‍എല്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിന് പീച്ചി പൊലീസ് കേസെടുത്തത്.

കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അർബൻ റൂറൽ ഹൗസിങ് ഡെവലപ്മെന്റ് സെസൈറ്റിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീക്ക് ബക്കര്‍ ഉള്‍പ്പടെയുള്ളവരാണ് സൊസൈറ്റി ഭാരവാഹികള്‍. പലിശ രഹിത ഭവന പദ്ധതിക്കായി 10 പേരില്‍ നിന്ന് 25 ലക്ഷമാണ് തട്ടിയത്. അമ്പതിനായിരം മുതല്‍ മുന്നുലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. മന്ത്രിയോടൊപ്പം സൊസൈറ്റി ഭാരവാഹികള്‍ നില്‍ക്കുന്ന ചിത്രമടക്കം കാണിച്ച്  വിശ്വസിപ്പിച്ചതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. കാരിക്കുഴിയിൽ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും മൊത്തം പദ്ധതി ചെലവിന്‍റെ നാലിലൊരു ഭാഗം അപേക്ഷകര്‍ നല്‍കണമെന്നും ബാക്കി സൊസൈറ്റി വായ്പ നല്‍കുമെന്നുമായിരുന്നു അവകാശവാദം. 

മോഹൻലാൽ നവംബർ 3 ന് നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി, നടപടി ആനക്കൊമ്പ് കേസിൽ

ഒരു കൊല്ലമായിട്ടും ഒന്നും നടക്കാതായതോടെ അപേക്ഷകര്‍ പണം തിരികെ ചോദിച്ചു. ഇതോടെ സൊസൈറ്റി ഭാരവാഹികള്‍ ഭീഷണിപ്പെടുത്തിയതായി  അപേക്ഷകര്‍ പറയുന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍  പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

click me!