'ഉണ്ടായതെല്ലാം ദൗർഭാഗ്യകരം';എല്ലാ അച്ചടക്കനടപടികളും പിന്‍വലിച്ചെന്ന് ഇരിക്കൂറും വഹാബും,ഐഎന്‍എല്ലില്‍ മഞ്ഞുരുകി

Published : Sep 13, 2021, 12:36 PM ISTUpdated : Sep 13, 2021, 12:57 PM IST
'ഉണ്ടായതെല്ലാം ദൗർഭാഗ്യകരം';എല്ലാ അച്ചടക്കനടപടികളും പിന്‍വലിച്ചെന്ന് ഇരിക്കൂറും വഹാബും,ഐഎന്‍എല്ലില്‍ മഞ്ഞുരുകി

Synopsis

'പാർട്ടിയിൽ ചില ദൗർഭാഗ്യകരമായ സംഭവങ്ങളുണ്ടായി. തുടര്‍ന്ന് രണ്ട് ചേരി വരെ ഉണ്ടായി. എല്ലാ പ്രശ്നങ്ങളും നിലവില്‍ പരിഹരിച്ചു'. 

കോഴിക്കോട്: ഐഎന്‍എല്ലിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് കാസിം ഇരിക്കൂറും അബ്ദുള്‍ വഹാബും. തര്‍ക്കത്തിന്‍റെ ഭാഗമായി സ്വീകരിച്ച അച്ചടക്ക നടപടികൾ പിൻവലിച്ചതായും ഉണ്ടായതെല്ലാം ദൗർഭാഗ്യകരമായ സംഭവങ്ങളെന്നും പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും സംയുക്തമായി കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പാർട്ടിയിൽ ചില ദൗർഭാഗ്യകരമായ സംഭവങ്ങളുണ്ടായി. തുടര്‍ന്ന് രണ്ട് ചേരി വരെ ഉണ്ടായി. എല്ലാ പ്രശ്നങ്ങളും നിലവില്‍ പരിഹരിച്ചു. അംഗത്വ വിതരണം ഒരു മാസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. കുറ്റമറ്റ സംവിധാനത്തോടെയാവും അംഗത്വ വിതരണം തുടങ്ങുകയെന്നും നേതാക്കള്‍ പറഞ്ഞു.

പാല ബിഷപ്പിന്‍റെ പ്രസ്താവന നിർഭാഗ്യകരമെന്നും നേതാക്കള്‍ പറഞ്ഞു. മതത്തെ സാമൂഹിക വിഭജനത്തിന് ആയുധമാക്കരുത്. മതസൗഹാർദ്ദം തകർക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് ഈ പ്രസ്താവന ഉപയോഗിക്കാൻ അവസരം ഒരുക്കത്. ബിഷപ്പിന്‍റെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിന് ഇടയാക്കിയേക്കും. ബിഷപ്പിന്‍റെ പ്രസ്താവനയ്ക്ക് എതിരെ അനുയോജ്യ നടപടി സർക്കാർ എടുക്കണമെന്നും ഇരുവരും പറഞ്ഞു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും