
വയനാട്: സംസ്ഥാനത്തെ ഉരുൾപൊട്ടൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തീരുമാനം. ദുരന്തബാധിത ജില്ലകളില്‍ പരിശോധന നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് വിദഗ്ധ സംഘങ്ങളെ നിയോഗിച്ചു. ഒരാഴ്ചക്കുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ നിന്നും മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസ നടപടികൾ വേഗത്തിലാക്കുക കൂടിയാണ് ലക്ഷ്യം.
ഓരോ സംഘത്തിലും ഒരു ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമുണ്ടാവും. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടിയ സ്ഥലങ്ങൾ വാസയോഗ്യമാണോയെന്ന് അടിയന്തര പരിശോധന നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ പുനരധിവാസത്തിനാവശ്യമായ സാങ്കേതികവും നിയമപരവുമായ നിര്‍ദേശങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്കും നല്‍കണം.
അടിയന്തര പരിശോധന നടത്തി പ്രദേശം വാസയോഗ്യമാണോയെന്ന് കണ്ടെത്താന്‍ സംസ്ഥാനത്താകെ 49 സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam