തലയോലപ്പറമ്പ് ബസ് അപകടം; കോട്ടയം എറണാകുളം റൂട്ടിൽ പരിശോധന നടത്തും; കര്‍ശന നടപടിയുമായി ആർടിഒ

Published : Jul 29, 2024, 02:45 PM IST
തലയോലപ്പറമ്പ് ബസ് അപകടം; കോട്ടയം എറണാകുളം റൂട്ടിൽ പരിശോധന നടത്തും; കര്‍ശന നടപടിയുമായി ആർടിഒ

Synopsis

എറണാകുളത്ത് നിന്നും പാലായിലേക്ക് പോയ ആവേ മരിയ എന്ന സ്വകാര്യ ബസ്സാണ്  അമിതവേഗതയിൽ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.

കോട്ടയം: കോട്ടയം വൈക്കത്ത് തലയോലപ്പറമ്പിലുണ്ടായ ബസ് അപകടം അമിതവേഗതയെ തുടർന്നുണ്ടായതാണെന്ന് സ്ഥിരീകരിച്ച് ആർ.ടി.ഒ. ഇത് സംബന്ധിച്ച്  ഗതാഗത വകുപ്പ് മന്ത്രിക്ക് ആർ.ടി.ഒ റിപ്പോർട്ട് സമർപ്പിച്ചു. ബസ്സിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളും എടുത്തേക്കും. കോട്ടയം - എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളെ പരിശോധിക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. എറണാകുളത്ത് നിന്നും പാലായിലേക്ക് പോയ ആവേ മരിയ എന്ന സ്വകാര്യ ബസ്സാണ്  അമിതവേഗതയിൽ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 40 ലധികം പേർക്ക് പരിക്കേറ്റിരുന്നു. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K