പുലർച്ചെ 3 മുതൽ പരിശോധന, 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു; ഓപ്പറേഷൻ തെളിമ 2.0യ്ക്ക് തുടക്കം

Published : Oct 27, 2026, 07:22 PM IST
Operation Thelima

Synopsis

പാചക എണ്ണയുടെ സുരക്ഷിതമല്ലാത്ത പുനരുപയോഗം തടയുന്നതിനായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ തെളിമ 2.0 പരിശോധന നടത്തി. പരിശോധനയിൽ 568 ലിറ്റർ ഉപയോഗിച്ച എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിക്കുകയും 32 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

തിരുവനന്തപുരം: പാചക എണ്ണയുടെ സുരക്ഷിതമല്ലാത്ത പുനരുപയോഗം തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ തെളിമ 2.0 എന്ന പേരിൽ പരിശോധന നടത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ അറിയിച്ചു. സംസ്ഥാനവ്യാപക പരിശോധനയിൽ 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തായും മന്ത്രി വ്യക്തമാക്കി.

ഒക്ടോബർ 27ന് (ഇന്ന്) പുലർച്ചെ മൂന്ന് മണി മുതൽ സംസ്ഥാനത്തുടനീളം 56 പരിശോധനാ സംഘങ്ങളെ വിന്യസിച്ചായിരുന്നു പരിശോധന. 160 ലഘുഭക്ഷണ നിർമാണ യൂണിറ്റുകളിൽ പരിശോധന നടത്തി. ഉപയോഗിച്ച പാചക എണ്ണയുടെ ഗുണനിലവാരം അളക്കുന്നതിനുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ച് സ്ഥലത്തുവെച്ചുതന്നെ എണ്ണ പരിശോധിച്ചു.

നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 568 ലിറ്റർ പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച് വിതരണത്തിനായി സൂക്ഷിച്ചിരുന്ന 7,000 വറുത്ത പലഹാരങ്ങളുമാണ് നശിപ്പിച്ചത്. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടെ 23 അറിയിപ്പുകൾ നൽകി. ആറു കേസുകൾ തുടർനിയമനടപടികൾക്കായി ശുപാർശ ചെയ്തു. 80 സ്ഥാപനങ്ങൾക്കെതിരെ പിഴയടച്ചുള്ള നടപടികൾക്കും ശുപാർശ നൽകി.

പാചക എണ്ണ ആവർത്തിച്ച് ചൂടാക്കുന്നതും ദീർഘകാലം ഉപയോഗിക്കുന്നതും എണ്ണയുടെ ഗുണനിലവാരം കുറയ്ക്കുകയും ദോഷകരമായ രാസഘടകങ്ങളുടെ അളവ് വർധിപ്പിക്കുന്നതിനും കാരണമാകും. ടോട്ടൽ പോളാർ കോമ്പൗണ്ട്സ് 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കാൻ പാടില്ല. ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ എണ്ണയുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കുകയും ഉപയോഗശൂന്യമായ എണ്ണ നിയമാനുസൃതമായി സംസ്കരിക്കുകയും വേണം.

വറുത്ത ഭക്ഷ്യവിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നേരത്തേ നടത്തിയ ഓപ്പറേഷൻ തെളിമ ഒന്നാംഘട്ടത്തിന്‍റെ തുടർച്ചയായാണ് രണ്ടാംഘട്ട പരിശോധന സംഘടിപ്പിച്ചത്. സുരക്ഷിതമല്ലാത്ത പാചക എണ്ണയുടെ ഉപയോഗത്തിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങൾക്കുമെതിരെ കർശന പരിശോധനകളും നടപടികളും തുടരുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബൈക്കിന് സൈഡ് കൊടുക്കാത്തതിൽ വിരോധം; ഡിപ്പോയിൽ കയറി കെഎസ്ആർടിസി ബസ്സിന്‍റെ ചില്ല് തകർത്തയാൾ റിമാൻഡിൽ
മകളുടെ മരണവാർത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു; സംഭവം പാലക്കാട്