മാർത്തോമ സഭ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ചുമതലയേൽക്കുന്നു, ചടങ്ങുകൾ പുരോഗമിക്കുന്നു

By Web TeamFirst Published Nov 14, 2020, 7:12 AM IST
Highlights

തിരുവല്ല പുലാത്തീൻ ചർച്ചിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ചടങ്ങുകൾ. കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആകുന്നത്.

തിരുവനന്തപുരം: മാർത്തോമ സഭയുടെ 22 മത്തെ പരമാധ്യക്ഷനായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് ഇന്ന് ചുമതല ഏൽക്കും. തിരുവല്ല പുലാത്തീൻ ചർച്ചിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങുകൾ ആരംഭിച്ചു. കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത ആകുന്നത്.

അലക്സാണ്ടർ മാർത്തോമ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് ചടങ്ങുകൾ നടക്കുന്നത്. എട്ട് മണി മുതലാണ് വിശുദ്ധ കുർബാന. പതിനൊന്ന് മണി മുതൽ അനുമോദന സമ്മേളനം. വിവിധ സാമുദായിക സാമൂഹിക രാഷ്ട്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സഭയിൽ ഒരു മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്

click me!