മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം: കെഎസ് യു വിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ്

Published : Aug 15, 2023, 03:01 PM ISTUpdated : Aug 15, 2023, 03:10 PM IST
മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം: കെഎസ് യു വിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ്

Synopsis

യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ 

ഇടുക്കി: മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെ എസ് യുവിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യപക-അനധ്യാപക-വിദ്യാത്ഥി സംഘടനകളുടെ ഗുഢലോചനയുണ്ടെന്നും  സംഭവത്തിൽ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകുമെന്നും സ്വാതന്ത്ര അന്വേഷണം അവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.  എന്നാൽ അധ്യാപകൻ അപമാനിക്കപ്പെട്ടെന്ന  കാര്യത്തിൽ സംശയമില്ലെന്നും അധ്യപകനോപ്പമാണ് കെ എസ് യു എന്നും അലോഷ്യസ് സെവ്യർ കൂട്ടിചേർത്തു.  മഹാരാജാസ് കോളേജിൽ അന്ധനായ അധ്യപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു ഇതിൽ മഹാരാജാസ് കോളേജിലെ കെ എസ് യു യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലും ഉൾപ്പെട്ടിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്.

Read More: 'എനിക്ക് കാഴ്ചപരിമിതി ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ ചെയ്തത്?' കുട്ടികളുടെ നടപടി വേദനിപ്പിച്ചുവെന്ന് ഡോ. പ്രിയേഷ്

ക്ലാസ് നടക്കുമ്പാൾ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ ക്ലാസിൽ പ്രവേശിക്കുകയും ചെയ്യുന്നതിൻറെ വീഡിയോ പുറത്തുവന്നിരുന്നു. പുറത്ത് വന്ന വീഡിയോ സങ്കടകരവും പ്രതിഷേധാർഹവുമാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞിരുന്നു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് മനസ്സുലഞ്ഞ് നില്‍ക്കുകയാണ്. അധ്യാപകനെ ക്ലാസിനിടയ്ക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീല്‍ ആക്കി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. 

മഹാരാജാസില്‍ അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്‌യു നേതാവടക്കം ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

എന്തെല്ലാം പ്രതിസന്ധികള്‍ അതിജീവിച്ചായിരിക്കണം അദ്ദേഹം മഹാരാജാസിലെ അധ്യാപകനായി തീര്‍ന്നത്. ഇന്‍ക്ലൂസീവ് എജ്യുക്കേഷനെ കുറിച്ച് ചര്‍ച്ച നടക്കുന്ന ഈ കാലത്ത് ' രാഷ്ട്രീയം ' ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിക്കുന്നില്ലെന്ന് ആര്‍ഷോ പറഞ്ഞു. ഫാസിലിനെതിരെ കെഎസ്‌യു സംസ്ഥാന നേതൃത്വം നടപടിയെടുക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്