ആനയ്ക്ക് ഇൻഷുറൻസ് തുക നിഷേധിക്കാൻ ന്യായങ്ങള്‍ നിരത്തി കമ്പനി; നാലര ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Published : Feb 20, 2024, 06:19 PM IST
ആനയ്ക്ക് ഇൻഷുറൻസ് തുക നിഷേധിക്കാൻ ന്യായങ്ങള്‍ നിരത്തി കമ്പനി;  നാലര ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Synopsis

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഏറ്റുമാനൂർ ശാഖ വഴി അഞ്ച് ലക്ഷം രൂപയുടെ എലഫെന്റ് ഇൻഷുറൻസ് പോളിസിയാണ് ആനയ്ക്ക് ഉണ്ടായിരുന്നത്.

കോട്ടയം: പോളിസി കാലയളവിൽ ചരിഞ്ഞ ആനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ചുവെന്ന പരാതിയിൽ 4,50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. പാലാ പ്ലാശ്ശനാൽ സ്വദേശി ബെന്നി ആന്റണിയുടെ പരാതിയിലാണ് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്. 

ബെന്നിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അനിൽ ബാബു എന്ന ആന 2021 നവംബറിലാണ് ചരിഞ്ഞത്. ഈ കാലയളവിൽ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഏറ്റുമാനൂർ ശാഖ വഴി 5,00,000 രൂപയുടെ എലഫെന്റ് ഇൻഷുറൻസ് സ്‌കീമിൽ ആനയ്ക്കു പരിരക്ഷയുണ്ടായിരുന്നു. എന്നാൽ ക്‌ളെയിമിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ തടസ വാദങ്ങൾ ഉയർത്തി നിഷേധിച്ചു. ഇതേത്തുടുർന്നാണു ബെന്നി ആന്റണി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചു പരാതി നൽകിയത്.

പരാതിക്കാരന് ഇൻഷുറൻസ് ക്ലെയിം സമയത്ത് നൽകാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന് എതിരാണെന്നും ഇത് സേവന ന്യൂനതയാണെന്നും കണ്ടെത്തിയ അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നഷ്ടപരിഹാരത്തിന് ഉത്തരവിടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു, 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പൊലീസ്, നടപടി തുടരുമെന്ന് അറിയിപ്പ്
'വയനാട് തുരങ്കപാത നിര്‍മ്മാണം അടിയന്തരമായി തടയണം'; സുപ്രീം കോടതിയിൽ ഹര്‍ജിയുമായി പ്രകൃതി സംരക്ഷണ സമിതി