ദേശാഭിമാനിയോട് മാപ്പ് പറയാൻ സൗകര്യമില്ല,പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു,കോടതിയിൽ കാണാമെന്ന് സന്ദീപ് വാര്യര്‍

Published : Feb 20, 2024, 05:25 PM ISTUpdated : Feb 20, 2024, 05:52 PM IST
ദേശാഭിമാനിയോട് മാപ്പ് പറയാൻ  സൗകര്യമില്ല,പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു,കോടതിയിൽ കാണാമെന്ന് സന്ദീപ് വാര്യര്‍

Synopsis

കോടതിക്ക്  മുന്നിൽ ദേശാഭിമാനിയുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ  അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ്

തിരുവനന്തപുരം: മാതൃഭൂമി ക ഫെസ്റ്റിവൽ വേദിയിൽ   ദേശാഭിമാനിക്കെതിരെ  നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന വക്കീല്‍ നോട്ടീസ് തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. 'ദേശാഭിമാനി ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ്' എന്ന പ്രസ്താവന ഒരാഴ്ചയ്ക്കകം പിൻവലിച്ച്  നിരുപാധികം മാപ്പ് പറയാത്ത പക്ഷം  നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു  വക്കീൽ നോട്ടീസ്.

എന്നാല്‍ദേശാഭിമാനിയോട് മാപ്പ് പറയാൻ  സൗകര്യമില്ലെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കനകക്കുന്നിലെ വേദിയിൽ  പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും  ഉറച്ചു നിൽക്കുന്നു. അതിന്‍റെ  ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന്  കരുതുന്നില്ല. പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം ഉണ്ട്. അത് തെളിയിക്കാനുള്ള ചരിത്ര രേഖകൾ തന്‍റെ  പക്കലുണ്ട്. കോടതിക്ക് മുന്നിൽ ദേശാഭിമാനിയുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ് താനെന്നും കുറിപ്പില്‍ പറയുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം ....

 

 

PREV
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'