
തിരുവനന്തപുരം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോേഗസ്ഥർ റിസോർട്ടിൽ ഒത്തുചേർന്ന സംഭവം ഗൗരവത്തോടെ കാണണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 18 ഉദ്യോഗസ്ഥരെ ജയിൽവകുപ്പ് സ്ഥലം മാറ്റി. കുമരകത്തെ റിസോർട്ടിലായിരുന്നു ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ.
ഒത്തുചേരലിനെതിരെ ജയിൽമേധാവിക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പാർട്ടിപരമായിരുന്നില്ല ഒത്തുചേരല്ലെന്നുമാണ് ജയിൽവകുപ്പിന്റെ വിശദീകരണം. എന്നാൽ പല റാങ്കുകളിലുമായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ പെട്ടെന്നുണ്ടായതല്ലെന്നും ഇതിന് പിന്നിൽ കൂടിയാലോചനയുണ്ടായിട്ടുണ്ടെന്നുമാണ് ഇന്റലിജൻസിന്റെ അനുമാനം. സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഉദ്യാഗസ്ഥർ ഒത്തുകൂടിയത്.
Read More:നാവിഗേഷൻ സിഗ്നലുകൾ തടയുക ലക്ഷ്യം, ഇന്ത്യ-പാക്ക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam