കടുത്ത വിഭാ​ഗീയത, സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി

Published : Sep 28, 2022, 05:50 AM IST
കടുത്ത വിഭാ​ഗീയത, സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി

Synopsis

പ്രകാശ്ബാബു മത്സരിച്ചാൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള കൊല്ലത്ത് നിന്നടക്കം കൂടുതൽ വോട്ടുകൾ നേടാനാവുമെന്നാണ് കണക്കുകൂട്ടൽ

തിരുവനന്തപുരം : സംസ്ഥാന സമ്മേളനം തുടങ്ങാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ സിപിഐ സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. രണ്ടുകൂട്ടരും വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടില്ല. കാനത്തിനെതിരെ പ്രകാശ്ബാബുവിനെ മത്സരിപ്പിക്കാനാണ് കാനം വിരുദ്ധ ചേരിയുടെ നീക്കം. പ്രകാശ്ബാബു മത്സരിച്ചാൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള കൊല്ലത്ത് നിന്നടക്കം കൂടുതൽ വോട്ടുകൾ നേടാനാവുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം മത്സരമുണ്ടായാൽ നേരിടാൻ തന്നെയാണ് കാനത്തിന്റെ തീരുമാനം. ഇതിനിടെ സി ദിവാകരൻ നടത്തിയ പരസ്യ വിമർശനത്തിൽ അച്ചടക്ക നടപടിയ്ക്കുള്ള സാധ്യതയടക്കം തേടുന്നുണ്ട് കാനം

'കാനം ജൂനിയർ, സെക്രട്ടറിയായി തുടരാൻ ആക്രാന്തമെന്തിന്'; ഒതുക്കാൻ നോക്കേണ്ടെന്നും സി ദിവാകരൻ

PREV
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ