ഇന്‍റർസിറ്റിയും ജനശതാബ്‍ദിയും നാളെ മുതൽ, റിസർവേഷൻ തുടങ്ങി, കൂടുതൽ ദീർഘദൂരവണ്ടികൾ

By Web TeamFirst Published Jun 15, 2021, 8:08 AM IST
Highlights

ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാൽ പല തീവണ്ടികളും ദക്ഷിണ റെയിൽവേ വെട്ടിക്കുറച്ചിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതിൽപ്പെടും. എന്നാൽ ചില ദീർഘദൂര തീവണ്ടികൾ സർവീസ് തുടർന്നിരുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ തീവണ്ടികൾ നാളെ (ബുധനാഴ്ച) മുതൽ സർവീസ് തുടങ്ങും. ഇന്‍റർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും. ഭാഗികമായി നിർത്തിവച്ച പല തീവണ്ടികളും നാളെ മുതൽ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം. 

ഇന്‍റർസിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉൾപ്പടെ വീണ്ടും തുടങ്ങുന്ന സർവീസുകളിലേക്കുള്ള റിസർവേഷൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ദീർഘദൂരട്രെയിനുകൾ നാളെ തുടങ്ങുന്ന കാര്യവും റെയിൽവേ പ്രഖ്യാപിച്ചേക്കും. 

ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാൽ പല തീവണ്ടികളും ദക്ഷിണ റെയിൽവേ വെട്ടിക്കുറച്ചിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതിൽപ്പെടും. എന്നാൽ ചില ദീർഘദൂര തീവണ്ടികൾ സർവീസ് തുടർന്നിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!