ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം, അവസരം ലഭിച്ചാൽ തലസ്ഥാനം തെരഞ്ഞെടുക്കും; മനസ് തുറന്ന് കൃഷ്ണകുമാർ

Published : Aug 29, 2023, 11:11 AM ISTUpdated : Aug 29, 2023, 11:35 AM IST
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം, അവസരം ലഭിച്ചാൽ തലസ്ഥാനം തെരഞ്ഞെടുക്കും; മനസ് തുറന്ന് കൃഷ്ണകുമാർ

Synopsis

ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണം പ്രത്യേക അഭിമുഖ പരിപാടിയായ ബബിൾ ഗമിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് നടനും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാർ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനാണ് താത്പര്യമെന്നും കൃഷ്ണകുമാർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണം പ്രത്യേക അഭിമുഖ പരിപാടിയായ ബബിൾ ഗമിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മത്സരിക്കാൻ ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് ഞാൻ. അവസരം ലഭിച്ചാൽ തിരുവനന്തപുരമാണ് തിരഞ്ഞെടുക്കുക. തിരുവനന്തപുരത്ത് ജനിച്ച് വളർന്നയാളാണ് ഞാൻ. നേരത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ചയാളെന്ന നിലയിലും ജനങ്ങളുടെ നല്ലൊരു അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത്തവണ ബിജെപിക്ക് കേരളത്തിൽ സാധ്യതയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. 

തിരുവോണം പ്രത്യേക പരിപാടി ബബിൾ ഗം -കൃഷ്ണകുമാർ- ഇന്ന് രാത്രി 9.30 ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം 

 

asianet news


 

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി