കരിപ്പൂരില്‍ 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

Published : Aug 29, 2023, 11:05 AM IST
കരിപ്പൂരില്‍ 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

Synopsis

നെയ്‌റോബിയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. നെയ്‌റോബിയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. 3490 ഗ്രാം കൊക്കെയ്ന്‍, 1296 ഗ്രാം ഹെറോയിന്‍ എന്നിവയാണ് പിടിച്ചതെന്ന് ഡിആര്‍ഐ അറിയിച്ചു.


'ഡാര്‍ക്ക് ഫാന്റസി പാക്കില്‍ കഞ്ചാവ്, ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊറിയര്‍'; യുവാവിനെ പൊക്കി

കുന്നംകുളം: ബംഗളൂരുവില്‍നിന്ന് കൊറിയര്‍ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയില്‍. കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാണ് പിടിയിലായത്. ബംഗളൂരുവില്‍നിന്ന് കഞ്ചാവ് അയച്ച ശേഷം അത് വാങ്ങാനായി കൊറിയര്‍ ഏജന്‍സിയില്‍ വന്നപ്പോഴാണ് അറസ്റ്റിലായത്. 22 വയസുള്ള വൈശാഖിനെ തൃശ്ശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളത്തേക്ക് കൊറിയറായി അയച്ചത്. കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ ഏജന്‍സി വഴിയാണ് കഞ്ചാവ് അയച്ചത്. ക്രാഫ്റ്റ്മാന്‍ എന്ന വ്യാജ കമ്പനിയുടെ പേരിലായിരുന്നു കടത്ത്. വൈശാഖിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്‌ക്വാഡിന് ഏതാനും നാള്‍ മുമ്പ് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു വൈശാഖ്. 

ഈ സാഹചര്യത്തിലാണ് കൊറിയര്‍ ഏജന്‍സിയില്‍നിന്ന് വൈശാഖ് പാക്കറ്റ് വാങ്ങുന്നത് പൊലീസ് മനസിലാക്കിയത്. പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത് 100 ഗ്രാം ഗ്രീന്‍ ലീഫ് കഞ്ചാവാണ്. മുമ്പും പല തവണ പ്രതി ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 അച്ചു ഉമ്മനെതിരായ സൈബർ അധിഷേപം: മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ക്ഷമാപണം നടത്തി 
 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം