
ദില്ലി: കേരളത്തിൽ ഓരോ വർഷവും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നതായി സുപ്രീം കോടതി. കേരളത്തിലെ പ്രശ്നം പ്രത്യേകതയുള്ളതെന്നും കോടതി നിരീക്ഷിച്ചു. എല്ലാവരും നായ് പ്രേമികളാണ്. പക്ഷേ എന്തെകിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കണം. ഇന്നത്തെ അവസാന കേസായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇടക്കാല ഉത്തരവിന് ഇന്ന് സുപ്രീം കോടതി പരിഗണിക്കുകയാണ്. കൂടൂതൽ പേർ കക്ഷി ചേർന്നതിനാൽ വാദത്തിന് കൂടുതൽ സമയം വേണമെന്നതിനാൽ കേസ് ഇന്നത്തേക്ക് മാറ്റുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആണ് ഈ ഹർജി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, അനുകൂലിച്ചും പ്രതികൂലിച്ചും മൃഗസ്നേഹികളുടെ അടക്കം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
ഇന്നലെ ഉച്ചക്ക് ശേഷം കേസെടുത്തിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ധാരാളം ഹർജികൾ വന്നിട്ടുണ്ട്. വിശദമായ വാദം കേട്ട് ഇടക്കാല ഉത്തരവിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്. അതിനാൽ ഇന്ന് പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. താത്ക്കാലികമായിട്ടെങ്കിവും അപകടകാരികളായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാനുള്ള അനുവാദം നൽകണമെന്ന ആവശ്യമാണ് കേരളം മുന്നോട്ട് വെക്കുന്നത്. തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്.
പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രീംകോടതിയില്‍ അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നായ പിടുത്തക്കാരെ കിട്ടാനില്ലെന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായും സിരിജഗന്‍ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam