നരബലി:'പ്രതി ഭഗവൽ സിംഗ് പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ല. ആരായാലും കർശന നടപടി' എം വി ഗോവിന്ദന്‍

Published : Oct 12, 2022, 12:54 PM IST
നരബലി:'പ്രതി ഭഗവൽ സിംഗ് പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ല.  ആരായാലും കർശന നടപടി' എം വി ഗോവിന്ദന്‍

Synopsis

പ്രതി ഭഗവൽ സിംഗ് പാർട്ടി അംഗമാണോ എന്ന് ഉറപ്പിച്ച് പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി.നരബലി ഫ്യൂഡൽ ജീർണതയുടെ ഭാഗം.കർശന നിലപാട് വേണം

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സിപിഎം അംഗമാണോ എന്നതില്‍ വ്യക്തമായ മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ല. ആരായാലും കർശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ഭഗവല്‍സിംഗ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിപിഎമ്മിന്‍റേയും പോഷകസംഘടനയുടേയും പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രനും, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും പ്രതി.യുടെ സിപിഎം ബന്ധം സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചിരുന്നു.

നരബലി ഫ്യൂഡൽ ജീർണതയുടെ ഭാഗം.കർശന നിലപാട് വേണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.ഇന്ത്യയിലെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പൂജ കഴിക്കുന്നു.മുതലാളിത്തത്തിന്‍റേയും ഫ്യൂഡൽ ജീർണതയുടെയും സങ്കരമാണ് ഇന്ത്യയിൽ കാണുന്നത്. ഇതിനെതിരെ കർശന ബോധവൽക്കരണം വേണം. നിയമനിർമ്മാണം കൊണ്ട് മാത്രം ഇത്തരം അനാചാരങ്ങൾ ഇല്ലായ്മ ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിർമാണത്തിന് സിപിഎമ്മിന് അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

നരബലി: പ്രതി ഭഗവൽ സിംഗ് സിപിഎം പ്രവർത്തകനോ? ആണെന്ന് സുരേന്ദ്രനും സതീശനും, അല്ലെന്ന് എം.എ.ബേബി

 

ഭഗവൽ സിംഗ് സജീവ സിപിഎം പ്രവർത്തകൻ ആയിരുന്നെന്നു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.വലിയ അറിവും പണ്ഡിത്യം ഉണ്ടായിരുന്ന ആളായിരുന്നു.സിപിഎം വ്യക്തിത്വം എന്നതിൽ ഉപരി ജനകീയ മുഖം ആരുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി ഭഗവൽ  സിംഗ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ഉൾവലിഞ്ഞു നിൽക്കുകയായിരുന്നു.കുറച്ചു നാളുകളായി പാർട്ടി പ്രവർത്തനങ്ങളെക്കൾ കൂടുതൽ ഭക്തി മാർഗം ആയിരുന്നു,കൂടുതലായി ക്ഷേത്രങ്ങളിൽ പോകുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ട്.ഭാര്യ ലൈല കടുത്ത ഭക്ത ആയിരുന്നു.ഭാര്യയുടെ സ്വാധീനത്തിൽ ആണോ ഭഗവൽ സിംഗ് ഭക്തി മാർഗത്തിലേക്ക് പോയതെന്ന് സംശയം.മുൻപ് പൂർണമായും പുരോഗമന വാദി ആരുന്നു.പഞ്ചായത്തിലെ വിവിധ പ്രവർത്തനങ്ങളിലും സാംസ്‌കാരിക വായനശാല രംഗത്തും ഒക്കെ സജീവം ആയിരുന്നു.നല്ല വിദ്യാഭ്യാസം അടക്കാം നേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

നരബലി: 'പ്രതികളിലൊരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകൻ'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സതീശന് വട്ടാണ്, ഊളമ്പാറക്ക് അയക്കണം, ഈഴവ വിരോധി, സ്വീകരിക്കുന്നത് മുഖ്യമന്ത്രിയാകാനുള്ള അടവ് നയം'; രൂക്ഷ പരാമർശവുമായി വെള്ളാപ്പള്ളി
വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം, ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ പ്രതികരിച്ച് മന്ത്രി; '9000 രൂപയുടെ ധനസഹായം തുടരും, വാടകപ്പണം സർക്കാർ നൽകും'