
കണ്ണൂർ: തളിപ്പറമ്പിൽ സിപിഎമ്മിന് (Cpm) തിരിച്ചടിയായി സംഘടനാ പ്രശ്നങ്ങൾ. മുൻ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാർട്ടി വിട്ടു. ഇവർ സിപിഐയിൽ (cpi) ചേർന്നു. ഇതോടെ തളിപ്പറമ്പിൽ സിപിഎം പ്രതിരോധത്തിലായി. പാർട്ടിയിലെ സംഘടനാ പ്രശ്നങ്ങൾ വിശദീകരിക്കാൻ സിപിഎം തളിപ്പറമ്പിൽ നാളെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്.
വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണം നഗരസഭാ ചെയർ പേഴ്സണായിരുന്ന ശ്യാമള ടീച്ചറുടെ പിടിവാശിയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതോടെയാണ് പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കൽ തുടങ്ങിയതെന്നും സിപിഎം വിട്ട കോമത്ത് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യയായ ശ്യാമള, പാർട്ടിയിലെ മുതിർന്ന നേതാവായ പി ജയരാജൻ ആവശ്യപ്പെട്ടിട്ടും കൺവെൻഷൻ സെന്ററിന് അനുമതി നൽകിയില്ല. ജയരാജൻ എല്ലാം സഹിച്ച് ഇപ്പോഴും പാർട്ടിയിൽ തുടരുകയാണെന്നും കോമത്ത് മുരളീധരൻ പറഞ്ഞു. വ്യക്തിപൂജ പിണറായിയുടെ പേരിൽ നടക്കുമ്പോൾ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.
തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കമ്മീഷണർ; രണ്ട് ദിവസം കൂടി നിരോധനാജ്ഞ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam