കൂടിയാലോചന ഇല്ലാതെ ഇനി പറ്റില്ലെന്ന് കെസി പക്ഷം, പരിഗണിച്ചില്ലെന്ന് എ ഗ്രൂപ്പ്, ഉടക്കി സണ്ണി ജോസഫും; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് ഗ്രൂപ്പുകൾ

Published : Nov 19, 2026, 09:29 AM IST
vd satheesan

Synopsis

ഘടക കക്ഷികളും മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളിലും അതൃപ്തിയിലാണ്. കെപിസിസി പ്രസിഡണ്ട്‌ എന്ന നിലയിൽ ശക്തമായി ഇടപെടാൻ ആണ് സണ്ണി ജോസഫും ഒരുങ്ങുന്നത്. ബോർഡ് നിയമനങ്ങളിലും പി.എസ്.സിയിലും ദേവസ്വത്തിലും പരിഗണന കിട്ടാത്തതിൽ എ ഗ്രൂപ്പിനും വലിയ പരാതിയുണ്ട്.

തിരുവനന്തപുരം: കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിൽ ശക്തമായ നിലപാടുമായി കോൺഗ്രസിലെ ഗ്രൂപ്പുകൾ. കോൺഗ്രസ്സിൽ ഇനി കൂടിയാലോചന ഇല്ലാതെ തീരുമാനങ്ങൾ എടുക്കാൻ പറ്റില്ല എന്ന നിലപാട് കടുപ്പിക്കുകയാണ് വിവിധ ഗ്രൂപ്പുകൾ. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാൻ കെസി വേണുഗോപാൽ പക്ഷം തീരുമാനിച്ചിട്ടുണ്ട്. ബോർഡ് നിയമനങ്ങളിലും പി.എസ്.സിയിലും ദേവസ്വത്തിലും പരിഗണന കിട്ടാത്തതിൽ എ ഗ്രൂപ്പിനും വലിയ പരാതിയുണ്ട്.

തർക്കത്തിനൊടുവിൽ കെസി പക്ഷം ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിലയുറിപ്പച്ച വിഭാഗത്തിന് വലിയ അമർഷമുണ്ട്. ബോർഡ് കോർപ്പറേഷൻ ചർച്ചയിൽ പ്രാധിനിത്യമില്ല, കൂടാതെ പിഎസ്‍സി, ദേവസ്വം ബോർഡിലും പരിഗണനയില്ല എന്നതിൽ ഇവരും കടുത്ത അതൃപ്തിയിലാണ്. ഘടക കക്ഷികളും മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളിലും അതൃപ്തിയിലാണ്. കെപിസിസി പ്രസിഡണ്ട്‌ എന്ന നിലയിൽ ശക്തമായി ഇടപെടാൻ ആണ് സണ്ണി ജോസഫും ഒരുങ്ങുന്നത്. കെപിസിസി അധ്യക്ഷൻ ദുർബലനാണെന്ന് വിമർശനം ഉയരുന്നതിനിടെ ഞാൻ അധ്യക്ഷനാണെങ്കിൽ എല്ലാം താൻ അറിയണം എന്ന് സണ്ണി ജോസഫ് മന്ത്രിസഭാ യോഗത്തിൽ തറപ്പിച്ച് പറഞ്ഞതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്ത് അത് അടിച്ചേൽപ്പിക്കുന്നുവെന്ന് ഇന്നലെ ചേർന്ന മന്ത്രി സഭാ യോഗത്തിൽ ഉയർന്ന വിമർശനം ശക്തമായ സന്ദേശമാണെന്ന് വിഡി സതീശൻ വിരുദ്ധ ചേരികൾ പറയുന്നു. എഴുതി തന്നാൽ ഇനി ഒപ്പിടില്ലെന്നും പല കാര്യങ്ങളിലും ചർച്ച അനിവാര്യമാണെന്നും വിഡി വിരുദ്ധ വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ചർച്ചയില്ലാതെ ഒരു തീരുമാനവും അനുവദിക്കില്ലെന്നാണ് ഉറച്ച തീരുമാനം.

എന്നാൽ ‌ഒരുപാട് തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് വിധേയരുടെ ക്യാബിനറ്റ് അല്ലെന്നുമായിരുന്നു വിഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മുഖ്യമന്ത്രി ഏകപക്ഷീയമായി നടപ്പാക്കുന്നു, ജിഎൻഎ കരാറിൽ നിന്ന് പിൻവാങ്ങി എന്നതെല്ലാം മാധ്യമ വാർത്തകളാണ്. ഇതുവരെകരാർ കൊടുത്തിട്ടില്ല, ജിഎൻഎ കരാറിൽ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാൽ തള്ളിപ്പറയില്ലെന്നും അത് കേൾക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ജയരാജനും രാജേഷും ഗൂഢാലോചന നടത്തിയെന്ന് ഉറപ്പ്'; അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ: കെ എം ഷാജി
malayalam news live: 'അവർക്ക് 320 സീറ്റുകൾ ലഭിക്കുമോ? അതോ 100 സീറ്റുകൾ കുറയുമോ? ആരായിരിക്കും മുഖ്യമന്ത്രി?'; യോഗിക്ക് മറുപടിയുമായി കോണ്‍ഗ്രസ്, പ്രസ്താവനകൾ ദുരൂഹം