'ജയരാജനും രാജേഷും ഗൂഢാലോചന നടത്തിയെന്ന് ഉറപ്പ്'; അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ: കെ എം ഷാജി

Published : Nov 19, 2026, 08:13 AM ISTUpdated : Nov 19, 2026, 08:32 AM IST
KM Shaji on Ariyil Shukoor Murder

Synopsis

അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി കെ എം ഷാജി. കേസിൽ കൊച്ചിയിലെ സിബിഐ കോടതി ഇന്ന് വിധി പറയാനിരിക്കെ ആണ് മന്ത്രിയുടെ പ്രതികരണം. 2012 മാർച്ച് 20നായിരുന്നു കൊലപാതകം.

കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ എം ഷാജി. പി ജയരാജനും ടി വി രാജേഷും ഗൂഢാലോചന നടത്തിയെന്ന് നൂറുശതമാനം ഉറപ്പാണ്. വിധിയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പല സാക്ഷികളെയും സിപിഎം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എല്ലാ സാക്ഷികളെയും കൊണ്ടുവരാൻ തീവ്രശ്രമം നടത്തിയിട്ടുണ്ടെന്നും കെ എം ഷാജി വ്യക്തമാക്കി. അതേസമയം റഷ്യൻ യാത്ര ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട്, വാർത്ത ഉണ്ടാക്കിയവർ തന്നെ അതിന്റെ വിശദീകരണം നൽകണമെന്ന് മന്ത്രി മറുപടി നൽകി.

എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൻ അബ്ദുൾ ഷുക്കൂർ (23) വധക്കേസിൽ കൊച്ചിയിലെ സിബിഐ കോടതി ഇന്ന് വിധി പറയാനിരിക്കെ ആണ് കെ എം ഷാജിയുടെ പ്രതികരണം. സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് ഉൾപ്പെടെ 31 പ്രതികളാണ് കേസിൽ ഉള്ളത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിൻ്റെ പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ മുറിയിൽവെച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അരിയിൻ ഷുക്കൂർ വധം

2012 മാർച്ച് 20നായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പിലെ അരിയിൽ ഗ്രാമത്തിൽ വെച്ച് പി ജയരാജൻ, ടി വി രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ആക്രമണത്തിന് പിന്നിൽ എംഎസ്എഫ് പ്രവർത്തകരാണെന്നാണ് ആരോപണം. ഇതോടെ പലയിടത്തായി സിപിഎം പ്രവർത്തകർ സംഘടിച്ചു. സംഭവം അറിയാതെ നടന്നുവരികയായിരുന്നു ഷുക്കൂറും നാല് സുഹൃത്തുക്കളും. സിപിഎം പ്രവർത്തകർ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇവർ കീഴറയിലെ ലീഗ് പ്രവർത്തകനായ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. തുടർന്ന് ഇവരെ സിപിഎം പ്രവർത്തകർ വീട് വളഞ്ഞ് തടവിലാക്കി.

രണ്ട് മണിക്കൂറോളം നേരം തടഞ്ഞുവെച്ച ശേഷം ഷുക്കൂറിനെയും സുഹൃത്തുക്കളെയും കീഴറയിലെ പാടശേഖരത്ത് എത്തിക്കുകയും മർദിക്കുകയും ചെയ്തു. അതിനിടെ, മൂന്നുപേർ ഓടിരക്ഷപ്പെട്ടതോടെ ഷുക്കൂറും സുഹൃത്ത് സക്കരിയയും മാത്രമായി. പ്രതികൾ ആദ്യം വെട്ടിപ്പരിക്കേൽപ്പിച്ച സക്കറിയ ഓടിരക്ഷപ്പെടുകയും പൊലീസിൽ അഭയം തേടുകയും ചെയ്തു. തുടർന്ന് പൊലീസ് ഷുക്കൂറിനായുള്ള തെരച്ചിൽ നടത്തുന്നതിനിടെ വൈകുന്നേരം നാലരയോടെ പാശേഖരത്ത് ചോര വാർന്ന നിലയിൽ കണ്ടെത്തി. ഉടൻ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

malayalam news live: 'അവർക്ക് 320 സീറ്റുകൾ ലഭിക്കുമോ? അതോ 100 സീറ്റുകൾ കുറയുമോ? ആരായിരിക്കും മുഖ്യമന്ത്രി?'; യോഗിക്ക് മറുപടിയുമായി കോണ്‍ഗ്രസ്, പ്രസ്താവനകൾ ദുരൂഹം
മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി; അപകടനിലതരണം ചെയ്തെന്ന് പൊലീസ്, അന്വേഷണം