ലോക ലഹരി വിരുദ്ധ ദിനം: ലഹരിക്കെതിരെ അണിനിരക്കാം; സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ, മദ്യശാലകളും ബാറുകളും തുറക്കില്ല

By Web TeamFirst Published Jun 26, 2022, 12:14 AM IST
Highlights

മയക്ക്‌ മരുന്നുകളെ കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക ( Share drug facts, Save lives) എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം പ്രധനമായും പങ്കുവയ്ക്കുന്ന സന്ദേശം

തിരുവനന്തപുരം: ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണെ ബോധ്യത്തിൽ നിന്നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടക്കും. ഇന്ത്യയിലും കേരളത്തിലും വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ ദിന പരിപാടി സംഘടിപ്പിക്കും.

കൊച്ചിയിൽ പുറങ്കടലില്‍ നിന്ന് കോടികളുടെ ഹെറോയിന്‍ പിടികൂടി സംഭവം; പ്രധാന പ്രതി അറസ്റ്റില്‍

മയക്ക്‌ മരുന്നുകളെ കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക ( Share drug facts, Save lives) എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം പ്രധനമായും പങ്കുവയ്ക്കുന്ന സന്ദേശം. ലഹരി സൃഷ്ടിക്കുന്ന വിപത്തുകളെ കുറിച്ചുള്ള ധാരണ സമൂഹത്തിൽ വളർത്തി എടുക്കാനും അന്താരാഷ്ട്ര തലത്തിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുകയുമാണ്‌ ഈ വർഷത്തെ ദിനാചരണം ലക്ഷ്യം വെക്കുന്നത്‌. ലഹരി വസ്തുക്കളെ കുറിച്ചും അത്‌ ആരോഗ്യ ഘടനയിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുമുള്ള ശരിയായ അറിവ്‌ പകർന്ന് നൽകിയാൽ പ്രലോഭനങ്ങൾ വഴിയും അജ്ഞത വഴിയുമുള്ള ലഹരിയിലേക്കുള്ള ചേക്കേറൽ നിയന്ത്രിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ വീണ്ടും സുരക്ഷാ വീഴ്ച; ഡോക്ടറുടെ വേഷത്തിലെത്തി മോഷണം

ലഹരി വിരുദ്ധ ദിന ബോധവത്കരണത്തിന്‍റെ ഭാഗമായി കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍റെയോ കണ്‍സ്യൂമര്‍ ഫെഡിന്‍റെയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകളും ഇന്ന് അടഞ്ഞുകിടക്കും. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്.

click me!