'അതിനൊരു മാറ്റം വരുത്താൻ നമ്മൾക്ക് സാധിക്കും'; അഭ്യർത്ഥനയുമായി പി ജയരാജൻ, ഹൃദയം തൊടുന്ന കുറിപ്പ്

Published : Dec 03, 2023, 09:52 AM IST
'അതിനൊരു മാറ്റം വരുത്താൻ നമ്മൾക്ക് സാധിക്കും'; അഭ്യർത്ഥനയുമായി പി ജയരാജൻ, ഹൃദയം തൊടുന്ന കുറിപ്പ്

Synopsis

വീല്‍ ചെയറില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവര്‍ക്ക് കൈത്താങ്ങാകാൻ നമുക്ക് സാധിക്കില്ലേ എന്നാണ് ജയരാജൻ ചോദിക്കുന്നത്. അവരെ ചേർത്ത് നിർത്തേണ്ട സംഗതികൾ ഒരുപാട് ഉണ്ടെന്നും ജയരാജൻ കുറിച്ചു.

കണ്ണൂര്‍: ലോക ഭിന്നശേഷി ദിനത്തില്‍ അഭ്യർത്ഥനയും ആയി സിപിഎം നേതാവ് പി ജയരാജൻ. വീല്‍ ചെയറില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവര്‍ക്ക് കൈത്താങ്ങാകാൻ നമുക്ക് സാധിക്കില്ലേ എന്നാണ് ജയരാജൻ ചോദിക്കുന്നത്. അവരെ ചേർത്ത് നിർത്തേണ്ട സംഗതികൾ ഒരുപാട് ഉണ്ടെന്നും ജയരാജൻ കുറിച്ചു.

ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം 

ചെറിയ ഒരു അഭ്യർത്ഥനയും ആയിട്ടാണ്  നിങ്ങളുടെ മുന്നിലേക്ക് വരുന്നത്.
ഇത്രയും കാലത്തിനിടയിൽ നിരവധി കല്യാണങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. 
ചെറുതും വലുതുമായ മറ്റനേകം 
ആഘോഷങ്ങളിലും.
വീൽചെയറിൽ ഉള്ള ഒരു മനുഷ്യനെ ആ പരിപാടികളിലൊന്നും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
തൊട്ടപ്പുറത്ത്,
ഒരു മതിലിന്റെ വ്യത്യാസത്തിൽ ഒരു പക്ഷേ ഈ 
കല്യാണങ്ങൾ നടക്കുമ്പോൾ  നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകുന്ന ജീവിതങ്ങളുണ്ടാകാം.
അതിനൊരു മാറ്റം വരുത്താൻ നമ്മൾ വിചാരിച്ചാൽ സാധിക്കും. 
നമ്മുടെ അടുത്ത് ഉറ്റവരുടെ കല്യാണങ്ങൾക്ക് 
ഇവർക്ക് കൂടി ഒരു സ്ഥല സൗകര്യം നമുക്ക് ഒരുക്കി കൊടുക്കാൻ കഴിയില്ലേ?  നമ്മൾ ഇരിക്കുന്ന കസേര ഒന്ന് മാറ്റിക്കൊടുത്താൽ മാത്രം മതി അവർ അവരുടെ വീൽചെയറിൽ ഇരുന്നുകൊള്ളും.
ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവർ നമ്മളെ പോലെ തന്നെ കല്യാണങ്ങളിൽ പങ്കെടുത്ത് 
തിരിച്ചുപോകും. 
അതിനുള്ള ശേഷി അവർ സ്വായത്തമാക്കി കഴിഞ്ഞു. നമ്മൾ ഒന്ന് മനസ്സ് വെച്ചാൽ മാത്രം മതി..
ഇന്ന് ലോക ഭിന്നശേഷി ദിനം.
നമ്മുടെ ചുറ്റുവട്ടത്ത് നിരവധി ആളുകൾ വീൽചെയറിൽ ജീവിതം തള്ളിനീക്കുന്നുണ്ട്.
അവരുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് കിടപ്പിലായവർ. 
ശാരീരിക പരിമിതിയുള്ളവർ
എന്നാൽ മാനസികമായി പൂർണ്ണ ആരോഗ്യവാൻമാർ. ഒരു പക്ഷേ മറ്റുള്ളവരേക്കാൾ. 
എല്ലാ മനുഷ്യരെയും പോലെ വിചാര വികാരങ്ങൾ ഉള്ളവർ. 
വിശപ്പും ദാഹവുമുള്ള എല്ലാ രുചികളും ഇഷ്ടപ്പെടുന്നവർ. 
മലകളും കുന്നുകളും പുഴയും കാണാൻ ആഗ്രഹിക്കുന്നവർ. 
വരയ്ക്കാനും പാടാനും എഴുതാനും കഴിവുള്ളവർ 
ഇന്ന് പലരുടെയും ജീവിതനിലവാരം വളരെയേറെ മാറിയിരിക്കുന്നു. 
അവർ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. 
അതിലുപരി അവർ പലരും സ്വയം വാഹനങ്ങൾ ഉപയോഗിച്ച് ചലിച്ചു തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യന്ത്രി പിണറായി വിജയന്റെ കൈയിൽ നിന്ന് ഇരു കൈകളുമില്ലാത്ത തൊടുപുഴ കരിമണ്ണൂർ സ്വദേശി ജിലു മോൾക്ക് ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് സ്വീകരിച്ചത്. അതിന്റെ ചിത്രവും വാർത്തയും ഇന്നത്തെ പത്രങ്ങളിലുണ്ട്.
ഏഷ്യാ ഭൂഖണ്ഡത്തിൽ തന്നെ ആദ്യമായി കേരളത്തിലാണ് ഒരു ഭിന്ന ശേഷിക്കാരിക്ക് ഇത്തരത്തിൽ ഒരംഗീകാരം  ലഭിക്കുന്നത്. ഇതൊരു അനുകരണീയമായ ഒരു കേരള മാതൃകയാണ്. 
നമ്മൾ അവരെ ചേർത്ത് നിർത്തേണ്ട സംഗതികൾ ഇനിയുമുണ്ട്....

ആർപ്പോ ഇർറോ... ആരവം മുഴക്കി തുഴഞ്ഞ് വരവെ ചുണ്ടൻ ഇടിച്ച് കയറിയത് ബോട്ടിലേക്ക്; ചുണ്ട് ഒടിഞ്ഞു, ഡ്രൈവ‍ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍