പ്രളയഫണ്ട് തട്ടിപ്പ്: സിപിഎം നേതാവ് അൻവറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

By Web TeamFirst Published Jun 23, 2020, 6:07 AM IST
Highlights

പ്രളയ ഫണ്ട് തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.  ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇന്നലെയാണ് അൻവർ അന്വേഷണ സംഘത്തിന് മുന്നിൽ  കീഴടങ്ങിയത്.

കൊച്ചി: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും സിപിഎം തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എം.എം അൻവറിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദുരിതാശ്വസ ഫണ്ടിൽ നിന്നും കുടുതൽ പണം തട്ടിയെടുത്തിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനും, തട്ടിയെടുത്തതായി കണ്ടെത്തിയ പണം എവിടെയാണെന്ന് അറിയുന്നതിനുമാണ് ചോദ്യം ചെയ്യുന്നത്. 

പ്രളയ ഫണ്ട് തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.  ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇന്നലെയാണ് അൻവർ അന്വേഷണ സംഘത്തിന് മുന്നിൽ  കീഴടങ്ങിയത്. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി അൻവറിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡയിൽ വിട്ടു നൽകിയിരുന്നു. 

അൻവറിൻ്റെ  ഭാര്യയും കേസിലെ നാലാം പ്രതിയുമായ കൗലത്ത് അൻവറിന്‍റെ ജാമ്യം റദ്ദാക്കാൻ പോലീസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.  ഇതിനിടെ പ്രളയ ഫണ്ടു തട്ടിപ്പിലെ രണ്ടാമത്തെ കേസ്സിലെ ഒന്നാം പ്രതി വിഷ്ണുദാസിൻറെ  ജാമ്യാപേക്ഷയിൽ ഇന്ന് കോ‌ടതി വിധി പറയും. ഇന്നലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു.

click me!