ദില്ലിയിൽ ഒന്നും മുംബൈയിൽ രണ്ടും മലയാളികൾ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Jun 22, 2020, 9:33 PM IST
Highlights

ദില്ലിയിൽ ഇന്ന് ഒരാൾ കൂടി മരിച്ചതോടെ ആകെ മരിച്ച മലയാളികളുടെ എണ്ണം പത്തായി. മുംബൈയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 27 മലയാളികളാണ്.

ദില്ലി/ മുംബൈ: ഇന്ന് ദില്ലിയിൽ ഒന്നും മുംബൈയിൽ രണ്ടും മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിൽ തൃശ്ശൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. രോഹിണി സെക്ടർ 11-ൽ താമസിച്ചിരുന്ന തൃശ്ശൂർ മതിലകം പുതിയകാവ് സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. വൈകിട്ടോടെ ബത്ര ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇതോടെ ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ അനുമതിയില്ല. സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ച് ഇദ്ദേഹത്തിന്‍റെ മൃതദേഹം ദില്ലിയിൽത്തന്നെ സംസ്കരിക്കും.

മുംബൈയിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് രണ്ട് മലയാളികളാണ്. മാട്ടുംഗ ലേബർ ക്യാമ്പിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി യുഎൻ രാഘവൻ (73), ഗൊരേഗാവിൽ താമസിക്കുന്ന സി പി ബാലകൃഷ്ണൻ (60) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ചേലക്കര സ്വദേശി സി പി ബാലകൃഷ്ണൻ മുംബൈ ഗോരേഗാവ് വെസ്റ്റ് ബാങ്കൂർ നഗറിലായിരുന്നു താമസിച്ചിരുന്നത്.  ഇതോടെ മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 27 ആയി ഉയർന്നു. 

click me!