അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

Published : Mar 31, 2020, 09:25 PM IST
അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവം: വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

Synopsis

കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ മുപ്പതോളം തൊഴിലാളികളെ സംഘടിച്ച സംഭവത്തില്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്നലെ വൈകുന്നേരം ആറു മണിയോടെ പ്രതിയെ പിടികൂടിയത്.  

ഹരിപ്പാട്: അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി എന്‍.ടി.പി.സി ജംഗ്ഷന് സമീപത്തെ ദാറുല്‍ നൂറായില്‍ നാസറുദീന്‍ (57)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഭാരവാഹിയാണ് നാസറുദ്ദീന്‍. കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ മുപ്പതോളം തൊഴിലാളികളെ സംഘടിച്ച സംഭവത്തില്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്നലെ വൈകുന്നേരം ആറു മണിയോടെ പ്രതിയെ പിടികൂടിയത്.

എസ്പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ ലെയ്‌സാദ് മുഹമ്മദ്, ഹരിപ്പാട് സിഐ ആര്‍  ഫയാസ്, എസ്‌ഐ എം. ഹുസൈന്‍, എ എസ് ഐ അന്‍വര്‍ എന്നിവരടങ്ങിയ സംഘമാണ്  പ്രതിയെ പിടികൂടിയത്. ഇയാളെ ജാമ്യത്തില്‍വിട്ടു. പുതിയ ഓര്‍ഡിനന്‍സ് പ്രകാരമുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ