അണ്ടർ സെക്രട്ടറിയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിക്കലിൽ സർക്കാർ ഇടപെടേണ്ടതുണ്ടെങ്കിൽ ഇടപെടുമെന്ന് റവന്യുമന്ത്രി

By Web TeamFirst Published Jul 18, 2021, 12:21 PM IST
Highlights

പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്ന് ‌റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക്

തൃശൂർ:അണ്ടർ സെക്രട്ടറിയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിക്കലിൽ സർക്കാർ ഇടപെടേണ്ടതുണ്ടെങ്കിൽ ഇടപെടുമെന്ന് റവന്യുമന്ത്രി കെ രാജൻ.വിവാദമായ മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയുടെ ​ഗുഡ് സർവീസ് എൻട്രിയാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്.ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്ന് ‌റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. പട്ടയവിതരണത്തിൽ ശാലിനിയുടെ നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിപ്പിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ​ഗുഡ് സർവീസ് എൻട്രി നൽകിയത്.‌മരംമുറി വിഷയത്തിൽ വിവരാവകാശം നൽകിയതിന് പിന്നാലെ ഉന്നത് ഉദ്യോ​ഗസ്ഥരുടെ നി‍ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു.

മരം മുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിടാൻ നിർദ്ദേശം നൽകിയത് മുൻ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനാണെന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ ഫയൽ കൈകാര്യം ചെയ്ത ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ റവന്യൂവകുപ്പിൽ നിന്നും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!