
ഇടുക്കി: ഇടുക്കി അടിമാലിയിൽ അമിത കൂലി നൽകാത്ത വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്ക് മർദ്ദനം. ഐ എൻ ടി യു സി യൂണിയനിലെ ചുമട്ട് തൊഴിലാളികളാണ് മർദ്ദിച്ചത്.
അഞ്ച് ഗ്ലാസ് ഇറക്കാൻ 5000 രൂപയാണ് ചുമട്ട് തൊഴിലാളികൾ ആവശ്യപ്പെട്ടത്. അമിത കൂലി നല്‍കാന്‍ വ്യപാരി വഴങ്ങാതെ വന്നതോടെ ചുമട് ഇറക്കാതെ തൊഴിലാളികൾ മടങ്ങി. പിന്നാലെ സ്ഥാപനത്തിലെ ജീവക്കാരെ ഉപയോഗിച്ച ലോഡ് ഇറക്കിയതോടെ മടങ്ങിയെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനമേറ്റു.
കൊല്ലം ആശ്രാമത്ത് അമിത കൂലിയാവശ്യപ്പെട്ട് തൊഴിലാളികൾ, പരാതിയുമായി യുവ സംരഭക
കൊല്ലം ആശ്രാമത്ത് സാധനങ്ങൾ കയറ്റുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകൾ അമിത തുക ചോദിക്കുന്നതായി ആരോപണം. അണ്ടര്‍ വാട്ടർ ടണൽ പ്രദര്‍ശനമൊരുക്കിയ യുവ സംരഭക ആര്‍ച്ച ഉണ്ണിയാണ് പരാതിക്കാരി. ലേബര്‍ ഓഫീസറേയും പൊലീസിനേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി പറഞ്ഞു.
കൊല്ലം ആശ്രാമം മൈതാനത്ത് പ്രദർശനമേള കഴിഞ്ഞ ശേഷം സാധനങ്ങൾ തിരികെ കൊണ്ടുപോകാന്‍ ലോറിയിൽ കയറ്റാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി തൊഴിലാളികളെത്തി സാധനങ്ങൾ കയറ്റാൻ രണ്ട് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ ലോഡിങ്ങിന് കമ്പനിയുടെ തൊഴിലാളികളുണ്ടെന്നും പണം നൽകാനാകില്ലെന്നും പറഞ്ഞതോടെ ഭീഷണിയായി.
പ്രദര്‍ശനം തുടങ്ങുമ്പോൾ ചുമട്ടുതൊഴിലാളികളെ കൊണ്ടാണ് സാധനങ്ങൾ ഇറക്കിച്ചതെന്നും ഇവർ അശ്രദ്ധമായി കൈകാര്യം ചെയ്തത് കൊണ്ട് വലിയ നഷ്ടമുണ്ടായെന്നും ആര്‍ച്ച പറയുന്നു. ജൂലൈ പത്തിന് കൊല്ലത്തെ പ്രദര്‍ശനം അവസാനിച്ചതാണ്. എന്നാൽ തൊഴിലാളികളുടെ ഈ നിലപാട് കാരണം പതിനേഴ് ദിവസമായി സ്ഥല വാടക വെറുതേ നൽകേണ്ടി വരികയാണെന്നും ലേബര്‍ ഓഫീസറേയും പൊലീസിനേയും സമീപച്ചെങ്കിലും പ്രശ്നത്തിൽ പരിഹാരം കാണാനായില്ലെന്നും പരാതിക്കാരി പറയുന്നു. അതേസമയം, തൊഴിലാളികൾക്ക് അവകാശപ്പെട്ട ജോലിയും കൂലിയും മാത്രമാണ് ചോദിച്ചതെന്നും തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് യൂണിയൻ നേതാക്കൾ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam