Latest Videos

ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യല്ലേ, റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പൊലീസ്

By Web TeamFirst Published May 6, 2024, 2:57 PM IST
Highlights

ആദ്യം നൽകുന്ന ചെറിയ തുക ഇരട്ടിയാക്കി നൽകി ആളുകളുടെ വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.

തിരുവനന്തപുരം: പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് വാട്സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണെന്നും കേരള പൊലീസ് ഓർമിപ്പിക്കുന്നു.

പണം ഇരട്ടിപ്പ് പോലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്. ആദ്യം നൽകുന്ന ചെറിയ തുക ഇരട്ടിയാക്കി നൽകി ആളുകളുടെ വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം തട്ടിപ്പുകളിൽ വീഴാതെ റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളിൽ മാത്രം പണം നിക്ഷേപിക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് പറയുന്നു. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി നൽകാം. 

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം, കൈപ്പറ്റിയത് 10 ലക്ഷം, എംബിബിഎസ് വിദ്യാർത്ഥി ഉൾപ്പെടെ 6 പേർ പിടിയിൽ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!