രവി പൂജാരിയുമായി അന്വേഷണസംഘം പുറപ്പെട്ടു; കനത്ത സുരക്ഷയില്‍ യാത്ര, രാത്രിയോടെ കൊച്ചിയിലെത്തും

Published : Jun 02, 2021, 04:49 PM ISTUpdated : Jun 02, 2021, 04:59 PM IST
രവി പൂജാരിയുമായി അന്വേഷണസംഘം പുറപ്പെട്ടു; കനത്ത സുരക്ഷയില്‍ യാത്ര, രാത്രിയോടെ കൊച്ചിയിലെത്തും

Synopsis

 പരപ്പന അഗ്രഹാര ജയിലില്‍ നിന്നും രവി പൂജാരിയുമായി അന്വേഷണ സംഘം വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടു. 

ബെം​ഗളൂരു: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവിപൂജാരിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും രവി പൂജാരിയുമായി അന്വേഷണ സംഘം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷയിലാണ് യാത്ര. രാത്രി 7.45 ന്‍റെ എയർ ഏഷ്യ വിമാനത്തില്‍ പ്രതിയും അന്വേഷണ ഉദ്യോഗസ്ഥൻ യേശുദാസിന്‍റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചിയില്‍ എത്തും. 

തുടര്‍ന്ന് രവി പൂജാരിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. ബെംഗളൂരു പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. നടി ലീന മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടിപാർലറില്‍ 2018 ഡിസംബർ 15 ന് ഉച്ചയ്ക്കാണ്  വെടിവെപ്പുണ്ടായത്. കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'