
കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍ അറിയിച്ചു. സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും കമ്മീഷ്ണര്‍ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നത് എപ്പോഴെന്ന വിവരവും ഇതുവരെ വ്യക്തമായിട്ടില്ല.
ഇതിനിടെ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തി. എംവി ജയരാജൻ, പികെ ശ്രീമതി എന്നിവര്‍ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രകോപനമുണ്ടാക്കി സ്ഥലത്തെ സമനാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതനീക്കമാണെന്നും ഇവര്‍ ആരോപിച്ചു. സിപിഎം പൊലീസില്‍ പരാതിയും നല്‍കി.
Also Read:- പാലക്കാട്ട് ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam