'ലോട്ടറിയിലൂടെ 15000 കോടിയുടെ വിറ്റ് വരവ്'; ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരായ അന്വേഷണ വിവരങ്ങൾ പുറത്ത്

Published : Jan 03, 2025, 09:44 AM IST
'ലോട്ടറിയിലൂടെ 15000 കോടിയുടെ വിറ്റ് വരവ്'; ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരായ അന്വേഷണ വിവരങ്ങൾ പുറത്ത്

Synopsis

2014 ൽ തുടങ്ങിയ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്. ലോട്ടറി വിൽപ്പനയുടെ പേരിൽ വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇ ഡി പറയുന്നു.

ദില്ലി: ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിനെതിരായ അന്വേഷണ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ലോട്ടറിയിലൂടെ മാർട്ടിന് 15000 കോടി രൂപയുടെ വിറ്റ് വരവ് നടന്നെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. 2014 ൽ തുടങ്ങിയ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്. ലോട്ടറി വിൽപ്പനയുടെ പേരിൽ വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇ ഡി പറയുന്നു. മാർട്ടിനുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരം കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇതിൽ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടിയത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരാക്കിയാണ് തട്ടിപ്പ് നടന്നത്. വിൽക്കാത്ത ടിക്കറ്റുകൾക്ക് സമ്മാനം നൽകി. പിന്നീട് ഈ ടിക്കറ്റുകൾ ഉപയോഗിച്ച് വസ്തുക്കൾ വാങ്ങി. 1500 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് മേഘാലയ സർക്കാരും പരാതി നൽകിയിട്ടുണ്ടെന്ന് ഇ ഡി അറിയിച്ചു.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്‍റിയാഗോ മാര്‍ട്ടിന്‍റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ നവംബറിൽ ഇ ഡി നടത്തിയ റെയ്ഡിൽ കണക്കില്‍പ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. വൻ തുക സമ്മാനം നേടിയ ടിക്കറ്റുകൾ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇത് ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കിയതായും ഇ ഡി കണ്ടെത്തി. വ്യാജ ലോട്ടറി ടിക്കറ്റുകൾ വ്യാപകമായി വിറ്റഴിച്ചു. ലോട്ടറി സമ്മാനം നിശ്ചയിക്കുന്നതിലും ക്രമക്കേട് നടത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്നടക്കമുള്ള വിവരങ്ങളാണ് ഇ ഡി പുറത്തുവിട്ടത്. കള്ളപ്പണം വെളുപ്പിക്കാൻ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചുവെന്നും ഇ ഡി വ്യക്തമാക്കി.

Also Read: ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം; രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയെന്ന് കണ്ടെത്തൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ