പി എസ് സി പരീക്ഷ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊർജ്ജിതം; സംസ്ഥാനം വിടാനുള്ള സാധ്യത തള്ളാതെ അന്വേഷണ സംഘം

Published : Oct 29, 2026, 06:30 AM IST
kerala psc

Synopsis

പി എസ് സി പരീക്ഷ ക്രമക്കേടിൽ പ്രതിയായ അഡീഷനൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊ‌ർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ഒളിവിലുളള ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല.

തിരുവനന്തപുരം: പി എസ് സി പരീക്ഷ ക്രമക്കേടിൽ പ്രതിയായ അഡീഷനൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊ‌ർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ഒളിവിലുളള ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ മൊഴികൾ പരിശോധിച്ച ശേഷമാകും തീരുമാനം. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ചും അന്വേഷണം നടന്ന് വരുകയാണ്.

പി എസ് സി നിയമന തട്ടിപ്പിൽ ആദ്യ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന പിഎസ് സി നിയമനത്തട്ടിപ്പിലാണ് ഒടുവിൽ ആദ്യ അറസ്റ്റ് ഇന്നലെ ഉണ്ടായത്. ക്രമക്കേട് നടന്ന ആസൂത്രണബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹൈക്കോടതി കടുപ്പിച്ചതോടെയാണ് എസ്ഐടിയും നടപടി ശക്തമാക്കിയത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് സതീഷിനെ അറസ്റ്റ് ചെയ്തത്. ആസൂത്രണ ബോർഡ് നിയമനപരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയായിരുന്നു സതീഷിനും ആ‌ ഹരിക്കും. സതീഷ് കഴിഞ്ഞ വർഷം വിരമിച്ചു. ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഓൺ സ്കീൻ വഴിയായിരുന്നു മൂല്യനിർണ്ണയം നടത്തിയത്. ഇതിലാണ് 58 മാർക്കിൻറെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത്. ഇതിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനാണ് ഇരുവരെയും പ്രതി ചേർത്തത്. എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് കിട്ടിയ അരുണ്‍ ജെ.പ്രതാപ് ഉദ്യോഗാർത്ഥിയെ ഒന്നാം റാങ്കുകാരനാക്കാൻ മൂല്യനിർണയത്തിൽ ഉദ്യോഗസ്ഥർ അട്ടിമറി നടത്തിയത് ഉന്നത സ്വാധീനം കൊണ്ടെന്ന് വ്യക്തമാകുന്ന രേഖകകള്‍ അന്വേഷണ സംഘത്തിനും ലഭിച്ചു കഴിഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ വാഹനാപകടം: പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും; മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ജ‍ഡ്ജി
കൊഴിഞ്ഞാമ്പാറ കൊലപാതകം: ഒരാൾക്കു കൂടി പങ്കെന്ന് സൂചന; കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ്