ഫസൽ വധക്കേസ്; കാണാതായ തൊണ്ടിമുതൽ തിരിച്ചെത്തിയതിലും അന്വേഷണം

Published : Aug 04, 2026, 07:58 PM IST
fazal murder

Synopsis

ഫസലിന്റെ രക്തം പുരണ്ട തൂവാല തിരിച്ചുകിട്ടിയതിലാണ് അന്വേഷണം. എറണാകുളം സിജെഎം കോടതി അന്വേഷണം നടത്തണം നടത്തും. സിബിഐ പ്രത്യേക കോടതിയുടെതാണ് നിർദ്ദേശം.

കൊച്ചി: ഫസൽ വധക്കേസില്‍ കാണാതായ തൊണ്ടിമുതൽ തിരിച്ചെത്തിയതിലും അന്വേഷണം. ഫസലിന്റെ രക്തം പുരണ്ട തൂവാല തിരിച്ചുകിട്ടിയതിലാണ് അന്വേഷണം. എറണാകുളം സിജെഎം കോടതി അന്വേഷണം നടത്തണം നടത്തും. സിബിഐ പ്രത്യേക കോടതിയുടെതാണ് നിർദ്ദേശം. കോടതി കസ്റ്റഡിയിൽ നിന്നാണ് ഫസലിന്റെ രക്തംപുരണ്ട തൂവാല കാണാതായത്.

രക്തംപുരണ്ട തൂവാല കേസിലെ നിർണായക തെളിവായിരുന്നു. എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാല വിചാരണയ്ക്ക് മുൻപ് കാണാതായത് ഏറെ വിവാദമായിരുന്നു. എലി കൊണ്ടുപോയെന്നായിരുന്നു സ്ട്രോങ്ങ് റൂം ജീവനക്കാരുടെ വിശദീകരണം. കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെ തൂവാല പ്രത്യക്ഷപ്പെട്ടിരുന്നു. തൂവാല തിരിച്ചുകിട്ടിയപ്പോൾ ഏത് സാഹചര്യത്തിലായിരുന്നു എന്ന് വിശദമായി പരിശോധിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. പ്രതികളെ സഹായിക്കാൻ ആരെങ്കിലും മാറ്റിയതാണോ എന്നതിലും വ്യക്തതയുണ്ടാകും. തൂവാല നേരത്തെ സൂക്ഷിച്ച കവർ മുറിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. തൂവാലയുടെ ഫോറൻസിക് റിപ്പോർട്ടും ഇപ്പോൾ ഹാജരാക്കിയ തൂവാലയും വിശദമായി പരിശോധിക്കും. കണ്ടെത്തിയത് യഥാർത്ഥ തൂവാലയാണോ എന്നത് ഉറപ്പിക്കാനാണിത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഴക്കെടുതി: സംസ്ഥാനത്ത് 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 52 വീ‌ടുകൾ പൂർണമായി തകർന്നു, കണക്ക് പുറത്ത് വിട്ട് സർക്കാർ
മഴഭീതി തുടരുന്നു, സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി