കെടിഡിഎഫ്സിയിൽ പണം നിക്ഷേപിച്ചവര്‍ ആശങ്കയില്‍; പലിശ നൽകാൻ പോലും പണമില്ല, വാടക കുടിശിക കിട്ടാനുള്ളത് കോടികൾ

Published : Feb 02, 2023, 09:14 AM IST
കെടിഡിഎഫ്സിയിൽ പണം നിക്ഷേപിച്ചവര്‍ ആശങ്കയില്‍; പലിശ നൽകാൻ പോലും പണമില്ല, വാടക കുടിശിക  കിട്ടാനുള്ളത് കോടികൾ

Synopsis

വാടക കുടിശിക കോടികളുണ്ട്. എന്നാൽ ഇത് പിരിച്ചെടുക്കാനുള്ള കെല്‍പ്പ് കെടിഡിഎഫ്സിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇല്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമാകുന്നതെന്നാണ് ഒരു വിഭാഗം ജീവനക്കാരുന്നയിക്കുന്ന ആക്ഷേപം 

തിരുവനന്തപുരം : സര്‍ക്കാരിനെ വിശ്വസിച്ച് കെടിഡിഎഫ് സിയിൽ പണം നിക്ഷേപിച്ചവര്‍ ആശങ്കയില്‍. പലിശപോലും നല്‍കാന്‍ പണമില്ലാതെ കോര്‍പറേഷന്‍റെ ധനകാര്യ അടിത്തറ തകര്‍ന്നു. വാടക ഇനത്തില്‍ പിരിഞ്ഞുകിട്ടേണ്ട പണവും കിട്ടാതെ വന്നതോടെ ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്. 

രണ്ടുകോടിയോളം രൂപയാണ് നിക്ഷേപകര്‍ക്ക് പലിശ ഇനത്തില്‍ നല്‍കാനുള്ളത്. ഡിസംബര്‍ മുതല്‍ ഇത് മുടങ്ങിക്കിടക്കുകയാണ്. നിക്ഷേപകരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളുമാണ്. പലരും കേരള സര്‍ക്കാരിന്‍റെ ഗ്യാരണ്ടി വിശ്വസിച്ചാണ് വന്‍തുക നിക്ഷേപിച്ചത്. എന്നാല്‍ കാലാവധിയെത്തിയ നിക്ഷേപത്തുക തിരിച്ചുനല്‍കാനോ പലിശ മാത്രമെങ്കിലും നല്‍കാനോ ഈ പൊതുമേഖലാസ്ഥാപനത്തില്‍ പണമില്ല. ഫോണ്‍ ചെയ്ത് അന്വേഷിക്കുന്നവരുടെ ചീത്തകേട്ട് ജീവനക്കാര്‍ മടുത്തു. എങ്കിലും ഫോണ്‍ എടുക്കാതിരിക്കരുതെന്ന നിര്‍ദേശം സര്‍ക്കുലര്‍ വഴി നല്‍കിയിരിക്കുകയാണ് എംഡി.

read more ജാതി വിവേചനം നേരിട്ടെന്ന കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ദളിത് കുടുംബങ്ങൾ,മുഖ്യമന്ത്രിക്കടക്കം പരാതി

തമ്പാനൂരിലെ കെസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റ് വാടക ഇനത്തില്‍ നല്‍കാനുള്ളത് ഒന്നരക്കോടി രൂപയാണ്. അങ്കമാലിയിലെ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ണിവല്‍ സിനിമാസ് അടയ്ക്കാനുള്ളത് രണ്ടരക്കോടിയോളം രൂപയും. ഇതൊന്നും പിരിച്ചെടുക്കാനുള്ള കെല്‍പ്പ് കെടിഡിഎഫ്സിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇല്ലെന്നും  ഇതാണ് പ്രതിസന്ധിക്ക് കാരണമാകുന്നതെന്നുമാണ് ഉയരുന്ന ആക്ഷേപം 

read more ഡിഎൻഎ ഫലം ലഭിക്കും മുമ്പ് ധൃതിപ്പെട്ട് എന്തിന് സംസ്കാരം നടത്തി? പൊലീസിനെതിരെ നടപടി വേണം; ഇർഷാദിന്റെ കുടുംബം

 

 

 

PREV
click me!

Recommended Stories

ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ, 'സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'