
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. എസ് ഹരിശങ്കറെ ബറ്റാലിയൻ ഡിഐജിയാക്കി. കഴിഞ്ഞ ദിവസമാണ് ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായി നിയമിച്ചത്. ഹരിശങ്കര്‍ സ്ഥാനമേല്‍ക്കാതെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഐജി കാളിരാജ് മഹേശ്വർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. നിലവിൽ ട്രാഫിക് ഐജിയാണ് അദ്ദേഹം. ടി നാരായണനാണ് തൃശൂർ റെയ്ഞ്ച് ഡിഐജി. അരുൺ ബി കൃഷ്‌ണയാണ് കൊച്ചി റെയ്ഞ്ച് ഡിഐജി. പുതിയ കോഴിക്കോട് കമ്മീഷണർ ജി ജയദേവാണ്.
ജില്ലാ തലപ്പത്തും മാറ്റമുണ്ട്. ഹേമലത കൊല്ലം കമ്മീഷണറും സുദർശൻ എറണാകുളം റൂറൽ എസ്പിയും ജെ മഹേഷ് തിരുവനന്തപുരം റൂറൽ എസ്പിയുമാകും. കെ ഇ ബൈജുവാണ് കോസ്റ്റൽ എസ്പി. യുവ ഐപിഎസുകാരെ ജില്ലാ തലത്തിൽ കൊണ്ടുവന്നാണ് പുതിയ അഴിച്ചുപണി നടന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam