6475 കിലോമീറ്റർ, 11 രാവും 12 പകലും, ചെങ്കോട്ടയും താജ്മഹലും അടക്കം കണ്ടുവരാം, കേരളത്തിൽ നിന്ന് ട്രെയിൻ!

Published : May 07, 2023, 08:54 AM ISTUpdated : May 07, 2023, 09:42 AM IST
6475 കിലോമീറ്റർ, 11 രാവും 12 പകലും, ചെങ്കോട്ടയും താജ്മഹലും അടക്കം കണ്ടുവരാം, കേരളത്തിൽ നിന്ന് ട്രെയിൻ!

Synopsis

ഈ വേനലവധി കാലത്ത് ഇന്ത്യയിലെ പ്രശസ്‌തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരവുമായി സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർ സി.ടി സി) ഭാരത്ഗൗരവ് ട്രെയിൻ ടൂർപാക്കേജ് അവതരിപ്പിക്കുന്നു.

ഈ വേനലവധി കാലത്ത് ഇന്ത്യയിലെ പ്രശസ്‌തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരവുമായി സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർ സി.ടി സി) ഭാരത്ഗൗരവ് ട്രെയിൻ ടൂർപാക്കേജ് അവതരിപ്പിക്കുന്നു. ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ഭാരത് ഗൌരവ് ട്രെയിൻ 2023 മേയ് 19 -ന് കേരളത്തിൽ നിന്ന് യാത്രതിരിച്ച് ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തിയുള്ള  ഗോൾഡൻ ട്രയാംഗിൾ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് മെയ്30- തിരികെ വരുന്നു. 

ഭാരത സർക്കാരിന്റെ "ദേഖോ അപ്നാ ദേശ്", "ഏക് ഭാരത് ശ്രേഷ്ഠ ഭാരത്" എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകൾ ഓടിച്ചുവരുന്നു.പ്രമുഖ വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന "ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തിയുള്ള ഗോൾഡൻ ട്രയാംഗിൾ" എന്ന ട്രെയിൻ ടൂർ 2023 മെയ് 19 ന് കൊച്ചുവേളിയിൽ നിന്ന് ആരംഭിച്ച് ഹൈദരാബാദ് - ആഗ്ര - ഡൽഹി - ജയ്പൂർ - ഗോവ എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ വരുന്നു. 

എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് ആകെ  750 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ (സ്റ്റാൻഡേർഡ് ക്ലാസ്സ് 544 യാത്രക്കാർ &കംഫർട്ട് ക്ലാസ്സ് 206 യാത്രക്കാർ) വിനോദസഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ,സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ കയറാവുന്നതാണ്. മടക്ക യാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാവുന്നതുമാണ്.  

11 രാവും 12 പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ, 6475 കിലോമീറ്ററോളം സഞ്ചാരികൾക്ക് യാത്ര ചെയ്‌ത്‌ ഹൈദരാബാദ്, ഗോവ എന്നിവയ്‌ക്കൊപ്പം ഗോൾഡൻ ട്രയാംഗിൾ സർക്യൂട്ടിലൂടെ ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ച്ചകൾ ആസ്വദിക്കാവുന്നതാണ്.  ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ കോംപ്ലെക്സും അമ്യൂസ്മെന്റ് പാർക്കുമായ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, ഹൈദരാബാദ് നഗരത്തിൻ്റെ പ്രതീകമായ ചാർമിനാർ, ഇന്ത്യയിലെ പ്രധാന ദേശീയ മ്യൂസിയങ്ങളിൽ ഒന്നായ സലർജംഗ് മ്യൂസിയം, പതിനൊന്നാം നൂറ്റാണ്ടു മുതലുള്ള ചരിത്രം പേറുന്ന ഗോൽകൊണ്ട കോട്ട, ലോക മഹാത്ഭുതങ്ങളിൽ ഒന്നായ ആഗ്രയിലെ താജ്മഹലും അക്ബർ ചക്രവർത്തിയുടെ മനോഹര നിർമ്മിതിയായ ആഗ്ര കോട്ടയും, ദില്ലിയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളായ ചെങ്കോട്ട, രാജ്ഘട്ട്, ലോട്ടസ് ടെംപിൾ, ഖുത്ബ് മിനാർ എന്നിവയും, നിരവധി ചരിത്ര നിർമ്മിതികളാൽ സമ്പന്നമായ രജപുത്ര നഗരമായ ജയ്‌പൂരിലെ സിറ്റി പാലസ്, ജന്തർ മന്തർ, ഹവാ മഹൽ എന്നിവയും, 1961 വരെയും പോർച്ചുഗീസ് ഭരണത്തിൽ കഴിഞ്ഞു വന്ന സംസ്ഥാനവും ഒട്ടനവധി ടൂറിസ്റ്റ് കേന്ദ്രങ്ങളാലും പൈതൃക കേന്ദ്രങ്ങളാലും സമ്പന്നമായ ഗോവയിലെ കലൻഗുട്ട് ബീച്ച്, വാഗത്തോർ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രൽ എന്നിവയും ഈ യാത്രയിലൂടെ സന്ദർശിക്കാവുന്നതാണ്. 

സ്ലീപ്പർ ക്ലാസും,3 ടയർ എസി സൗകര്യവുമുള്ള എൽഎച്ച് ബിട്രെയിനിൽ ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ റെയിൽവേ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. നോൺ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 22,900/- രൂപയും  തേർഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ  ഒരാൾക്ക് 36,050/- രൂപയുമാണ്.    

ട്രെയിൻ യാത്ര, രാത്രി താമസം, യാത്രയ്ക്കുള്ള വാഹനം എന്നിവ ഇനിപ്പറയുന്ന രീതിയിൽ നൽകുന്നതാണ്. 

•    ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പർ ക്ലാസിലോ 3 എസിയിലോ ട്രെയിൻ യാത്ര, എ.സി അല്ലെങ്കിൽ നോൺ എ.സി വാഹനങ്ങളിൽ യാത്ര. 
•    രാത്രി താമസത്തിനായി എസി ഹോട്ടലുകളിൽ താമസം.
•    വെജിറ്റേറിയൻ ഭക്ഷണം (രാവിലെ ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം).
•    ടൂർ എസ്കോർട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം.
•    യാത്രാ ഇൻഷ്വറൻസ്.

Read more:  സാങ്കേതിക തികവോടെ കുതിക്കാൻ ഇന്ത്യൻ ആർമിയുടെ കരുത്തുറ്റ പദ്ധതികൾ!

യാത്രക്കാർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ യാത്ര ഉറപ്പാക്കുവാൻ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ IRCTC കൈക്കൊണ്ടിട്ടുണ്ട്. അതുപോലെ ട്രെയിനിലും മറ്റുള്ള യാത്രയിലും വൈദ്യസഹായം ആവശ്യമായി വന്നാൽ ഡോക്ടറിന്റെ സേവനം ലഭ്യമാക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.കേന്ദ്ര / സംസ്ഥാന സർക്കാർ, പൊതുമേഖലാ  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് LTC സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും IRCTC വെബ്സൈറ്റ് സന്ദര്ശിക്കാവുന്നതാണ്.  
 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത